അബ്ദുൾ റഷീദ് കരിപ്പൂർ വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കിടെ (ഫയൽ ചിത്രം)

അഭിമാനമാണ് ചിറ്റാർ കാർക്ക് അബ്ദുൾ റഷീദിനെ

ചിറ്റാർ: അഭിമാനമാണ് ചിറ്റാർ കാർക്ക് അബ്ദുൾ റഷീദിനെ. കരിപ്പൂർ വിമാന അപകടം ഉണ്ടായപ്പോൾ ഓടിയെത്തി രക്ഷാ പ്രവർത്തനത്തിന് നേത്യത്വം നൽകിയത് ചിറ്റാർ ഹയർ സെക്കൻററി സ്കൂൾ പൂർവ്വ വിദ്യാർഥിയും ചിറ്റാർ സ്വദേശിയുമായ Abdul Rashida, Regional Fire Officerയിരുന്നു. സംഭവം നടക്കുന്ന ദിവസം വൈകുന്നേരം റഷീദ് കോട്ടേഴ്സിൽ ഇരിക്കുമ്പോഴാണ് മലപ്പുറം ജില്ലാ ആഫീസിൽ നിന്നും അപകടം നടന്ന വിവരം അറിയിച്ചത്. പിന്നെ ഒന്നും തിരിഞ്ഞു നോക്കിയില്ല മറ്റു സഹപ്രർത്തകരെയും കൂട്ടി ഒറ്റ കുതിപ്പായിരുന്നു വിമാന താവളത്തിലേക്ക്. അവിടെയെത്തി വിമാനത്തിൽ കുടുങ്ങി കിടന്നവരെയാണ് റഷീദി​െൻറ നേതൃത്വത്തിൽ ആദ്യം രക്ഷപെടുത്തിയത് .

15 വർഷമായി അബ്​ദുൽ റഷീദ്​ ഫയർഫോഴ്സിൽ സേവനമനുഷ്ഠിക്കാൻ തുടങ്ങിയിട്ട്. ആദ്യം സർക്കാർ ജോലി ലഭിക്കുന്നത് പത്തനംതിട്ട കോടതിയിൽ എൽ.ഡി ക്ലാർക്കായിട്ടായിരുന്നു. അവിടെ ഒന്നര വർഷം ജോലി ചെയ്തതിനു ശേഷം പിന്നീടാണ് ഫയർഫോഴ്സിൽ ജോലി ലഭിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഫയർ സ്റ്റേഷനുകളിൽ ആഫീസറായി സേവനമനുഷ്ടിച്ചു. ഇപ്പോൾ കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയുള്ള കോഴിക്കോട് റീജിയണൽ ഫയർ ഫോഴ്സ് ഓഫീസറാണ്.

കോഴിക്കോട് വിമാനാപകടത്തിലെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപെട്ടതി​െൻറ ഭാഗമായി 14 ദിവസത്തെ ക്വാറൻറീനിൽ കഴിയുകയാണ് റഷീദ്. മൂത്ത സഹോദരൻ അഹമ്മദ് ഷരീഫ് കെ.എസ്.ആർ.ടി.സി പത്തനംതിട്ടയിലെ കണ്ടക്ടറും, ഇളയ സഹോദരങ്ങൾ അബ്ദുൾ സലാം ചിറ്റാർ ഗവ: ഹയർ സെക്കൻററി സ്കൂളിലെ അധ്യാപകനുമാണ്. മറ്റൊരു സഹോദരൻ അബ്ദുൾ മജീദ് മൂഴിയാർ പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസാണ്​.

ഭാര്യ: സബിന,നാലാം ക്ലാസിൽ പഠിക്കുന്ന അബ്ദുൾ ഹാബി, രണ്ടാം ക്ലാസിൽ പഠിക്കുന്ന അബ്ദുൾ ഹക്ക് മക്കൾ .


ലേഖകൻ: തോപ്പിൽ രജി


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.