മലപ്പുറം: അധികാരത്തെ ആധിപത്യമായി കാണാതെ സേവനമായി കണ്ടാൽ ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്തം വിജയകരമായി പൂര്‍ത്തിയാക്കാനാവുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വനിത ലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ് സുഹറ മമ്പാട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ്, സെക്രട്ടറി ഉമര്‍ അറക്കല്‍, കുല്‍സു ടീച്ചര്‍, അഡ്വ. നൂര്‍ബീന റഷീദ്, ഖമറുന്നീസ അന്‍വര്‍, അഡ്വ. കെ.പി. മറിയുമ്മ, ഖദീജ കുറ്റൂര്‍, ജയന്തി നടരാജന്, സിവ യഹ്യ, കെ.പി. ജല്‍സീമിയ, ഷാഹിന നിയാസി, റോഷ്നി ഖാലിദ്, പി. സഫിയ, സബീന മറ്റപള്ളി, സറീന ഹസീബ്, അഡ്വ. സാജിദ സിദ്ദീഖ്, ബുഷ്റ ഷബീര്‍, എം.കെ. റഫീഖ, അഡ്വ. നഫീസ, സാബിറ ടീച്ചര്‍ പട്ടാമ്പി, കെ. റാബിയ, സി.എച്ച്. ഇഖ്ബാല്‍ എന്നിവർ സംസാരിച്ചു. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ജനപ്രതിനിധികൾ സംഗമത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.