രാഹുൽ ഗാന്ധിയെ വരവേൽക്കാനൊരുങ്ങി പൊന്നാനി

പൊ​ന്നാ​നി: യു.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി​യെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി പൊ​ന്നാ​നി.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​ണ് പൊ​ന്നാ​നി എ.​വി ഹൈ​സ്കൂ​ളി​ൽ പ്ര​ചാ​ര​ണാ​ർ​ഥം എ​ത്തു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​ര​വേ​ൽ​പ്പി​ന്​ വ​ൻ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​െൻറ ഭാ​ഗ​മാ​യി പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു.

കൂ​റ്റ​നാ​ട് പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ഹെ​ലി​കോ​പ്​​ട​റി​ൽ എം.​ഇ.​എ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി എ​ത്തും. തു​ട​ർ​ന്ന് പൊ​ന്നാ​നി ഹൈ​വേ വ​ഴി എ.​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ​ത്തും. പൊ​തു​യോ​ഗ സ്ഥ​ല​ത്ത് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ എ​ന്നി​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ദ്യ​മാ​യി പൊ​ന്നാ​നി​യി​ൽ എ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യെ വ​ര​വേ​ൽ​ക്കാ​ൻ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു.

Tags:    
News Summary - Ponnani ready to welcome Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.