Posted On
date_range Updated On
date_range ശക്തമായ മഴ: ഭാരതപ്പുഴയോരവാസികൾ ആശങ്കയിൽ
പൊന്നാനി: തുടർച്ചയായി പെയ്ത മഴയിൽ ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയരുകയും മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകള്‍ തുറക്കുകയും ചെയ്ത സാഹചര്യത്തിൽ ഭാരതപ്പുഴയോരവാസികൾ ആശങ്കയിലായി. മലമ്പുഴ ഡാമിെൻറ നാലും പോത്തുണ്ടി ഡാമിെൻറ മൂന്നും ഷട്ടറുകളുമാണ് ഉയര്‍ത്തിയത്. വെള്ളിയാങ്കല്ലിൽ ജലനിരപ്പ് വർധിച്ചിട്ടുണ്ട്.
തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിെൻറ 25 ഷട്ടറുകൾ തുറന്നിട്ടുണ്ട്. മഴ ശക്തി പ്രാപിച്ചതോടെ കുന്തിപ്പുഴയിലും ഭാരതപ്പുഴയിലും വെള്ളം ക്രമാതീതമായി വർധിച്ചിട്ടുണ്ട്.
പൊന്നാനി പുഴയോര റോഡ് നിർമാണത്തിെൻറ ഭാഗമായി റോഡ് ഉയർത്തിയതിനാൽ പുഴ കരകവിഞ്ഞില്ലെങ്കിലും, റോഡിനൊപ്പം ഉയരത്തിലാണ് വേലിയേറ്റ സമയങ്ങളിൽ വെള്ളം ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.