തകർന്ന ബോട്ട്
Posted On
date_range Updated On
date_range മത്സ്യബന്ധന ബോട്ട് തകര്‍ന്ന് 18 ലക്ഷത്തിെൻറ നഷ്ടം
തിരൂർ: മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് പൂർണമായി തകര്‍ന്നു, ലക്ഷങ്ങളുടെ നാശനഷ്ടം. പൊന്നാനി ഏഴുടിക്കല്‍ സ്വദേശി അലി അക്ബറിെൻറ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് ബോട്ടാണ് ഞായറാഴ്ച പുലര്‍ച്ചയോടെ വാക്കാട് ഭാഗത്ത് ആഴക്കടലില്‍ തകര്‍ന്നത്. തുടര്‍ന്ന് ഒഴുക്കിൽപെട്ട് വാക്കാട് തീരത്തടിയുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ച പൊന്നാനിയില്‍നിന്ന് അഞ്ച് മത്സ്യത്തൊഴിലാളികളുമായാണ് ബോട്ട് പുറപ്പെട്ടത്. 18 ലക്ഷം രൂപയോളം നഷ്ടം വന്നതായി അലി അക്ബര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.