പൊ​ന്നാ​നി പ​ഴ​യ കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യം

പൊന്നാനിയിൽ പുതിയ കോടതി; കെട്ടിടസമുച്ചയം യാഥാർഥ്യത്തിലേക്ക്

പൊ​ന്നാ​നി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. നേ​ര​ത്തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ഴ​യ കെ​ട്ടി​ട സ​മു​ച്ച​യ ഭൂ​മി​യി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക. റ​വ​ന്യൂ വ​കു​പ്പി​ന്റെ അ​ധീ​ന​ത​യി​ലു​ള്ള പ​ഴ​യ കോ​ട​തി സ​മു​ച്ച​യം നി​ന്നി​രു​ന്ന സ്ഥ​ലം ജു​ഡീ​ഷ്യ​റി ഡി​പ്പാ​ർ​ട്ട്മെ​ന്റി​ന് കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് കെ.​പി. നൗ​ഷാ​ദ​ലി എം.​എ​ൽ.​എ പ​റ​ഞ്ഞു.

ഈ ​സ്ഥ​ലം ജു​ഡീ​ഷ്യ​റി ഡി​പ്പാ​ർ​ട്ട്മെൻറി​ന് വി​ട്ടു​കി​ട്ടി​യാ​ലു​ട​ൻ ഇ​വി​ടെ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​ണ് ആ​ലോ​ച​ന. പ​ഴ​യ കെ​ട്ടി​ടം ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് കോ​ട​തി പ്ര​വ​ർ​ത്ത​നം താ​ലൂ​ക്ക് ഓ​ഫി​സ് കോ​മ്പൗ​ണ്ടി​ലെ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. സ്ഥ​ല​പ​രി​മി​തി മൂ​ലം ഏ​റെ പ്ര​യാ​സ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

അ​തേ​സ​മ​യം, ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് നി​ർ​മി​ച്ച പ​ഴ​യ കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി പൗ​രാ​ണി​ക മാ​തൃ​ക​യെ​ന്ന നി​ല​യി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

ഈ ​കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന പൊ​ന്നാ​നി കോ​ട​തി, ഫി​ഷ​റീ​സ് ഓ​ഫി​സ്, ട്ര​ഷ​റി, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഓ​ഫി​സ് തു​ട​ങ്ങി​യ​വ നി​ല​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തി​യ കോ​ട​തി സ​മു​ച്ച​യം യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ ഈ ​ഓ​ഫി​സു​ക​ളെ​ല്ലാം ഇ​ങ്ങോ​ട്ടു​ത​ന്നെ തി​രി​ച്ചു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

Tags:    
News Summary - പൊന്നാനിയിൽ പുതിയ കോടതി; കെട്ടിടസമുച്ചയം യാഥാർഥ്യത്തിലേക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.