കുഴൽക്കിണർ വെള്ളം ഉപയോഗിച്ച് കുപ്പിവെള്ള വിൽപന; സ്ഥാപനം പൂട്ടി ഭക്ഷ്യസുരക്ഷ വിഭാഗം

തിരൂർ: മാങ്ങാട്ടിരിയിൽ കുഴൽക്കിണർ വെള്ളം ഉപയോഗിച്ച് പ്രമുഖ കുപ്പിവെള്ള ബ്രാൻഡുകളുടെ പേരിൽ വിൽപന നടത്തിയ സ്ഥാപനം ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് അടച്ചുപൂട്ടി. വിവിധ ബ്രാൻഡുകളുടെ പേരിൽ കുപ്പികളിൽ വെള്ളം നിറച്ച് വിൽപന നടത്തിയ സ്ഥാപനത്തിലാണ് ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. ലൈസൻസിനായി അപേക്ഷിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

പരാതിയെ തുടർന്ന് സ്ഥാപനത്തിന്റെ വിതരണത്തിനുള്ള ലൈസൻസ് നേരത്തെ റദ്ദാക്കിയിട്ടും കുപ്പികളിൽ വെള്ളം നിറച്ച് വീണ്ടും വിൽപന തുടരുകയായിരുന്നു. പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി. തുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടിയത്. 

Tags:    
News Summary - Food Safety Department closes establishment for selling bottled water using borehole water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.