മ​ങ്ക​ട പാ​ട​ത്ത് ഇ​ര തേ​ടി​യെ​ത്തി​യ ക​ഷ​ണ്ടി കൊ​ക്കു​ക​ൾ 

ക​ണ്ണി​ന​ഴ​കാ​യി ക​ഷ​ണ്ടി കൊ​ക്കു​ക​ൾ

മ​ങ്ക​ട: നെ​ൽ​കൃ​ഷി​ക്ക് നി​ല​മൊ​രു​ക്കു​ന്ന സ​മ​യ​മാ​യ​തോ​ടെ ക​ഷ​ണ്ടി കൊ​ക്കു​ക​ൾ കൂ​ട്ട​ത്തോ​ടെ വ​യ​ലു​ക​ളി​ൽ വി​രു​ന്നെ​ത്തി. കൃ​ഷി​ക്കാ​യി നി​ലം ഉ​ഴു​തി​ട്ട വ​യ​ലു​ക​ളി​ലാ​ണ് കൂ​ട്ട​മാ​യി വൈ​റ്റ് ഐ​ബി​സ് അ​ഥ​വാ ക​ഷ​ണ്ടി കൊ​ക്ക് എ​ന്ന് പേ​രു​ള്ള വ​ലി​യ ഇ​നം കൊ​ക്കു​ക​ൾ ഇ​ര തേ​ടി​യെ​ത്തു​ന്ന​ത്. ഇ​ര​തേ​ടാ​ൻ കൂ​ട്ട​മാ​യി വ​യ​ലി​ൽ ഇ​റ​ങ്ങു​ന്ന ഈ ​കൊ​റ്റി​ക​ൾ കൗ​തു​ക കാ​ഴ്ച​യാ​ണ്. ത​ല​യും ക​ഴു​ത്തും കാ​ലും ക​റു​ത്ത നി​റ​മാ​ണ്.

ത​ല തൂ​വ​ലു​ക​ൾ ഇ​ല്ലാ​തെ മി​നു​സ മു​ള്ള​താ​ണ്. അ​തു​കൊ​ണ്ടാ​ണ് മ​ല​യാ​ള​ത്തി​ൽ ക​ഷ​ണ്ടി കൊ​ക്ക് എ​ന്ന് പേ​ര് വ​ന്ന​ത്. ഇ​ന്ത്യ, ശ്രീ​ല​ങ്ക, പാ​കി​സ്താ​ൻ, മ്യാ​ൻ​മ​ർ, താ​യ്‌​ലാ​ൻ​ഡ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ധാ​രാ​ള​മാ​യി കാ​ണാം.

അ​ടു​ത്ത​കാ​ല​ങ്ങ​ളി​ലാ​യി ഇ​വ ജി​ല്ല​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വ​യ​ലു​ക​ളി​ൽ വി​രു​ന്നെ​ത്താ​റു​ണ്ട്. നാ​ട​ൻ കൊ​ക്കു​ക​ളു​ടെ ഇ​ന​ത്തി​ൽ​പ്പെ​ട്ട ചി​ന്ന​മു​ണ്ടി, കു​ള കൊ​ക്ക്, ദേ​ശാ​ട​ക​രാ​യ ചേ​രാ കൊ​ക്ക​ൻ എ​ന്നി​വ​യു​മാ​യി ഇ​ട​ക​ല​ർ​ന്നും ഇ​വ ഇ​ര തേ​ടാ​റു​ണ്ട്. കൂ​ട്ട​ത്തി​ൽ ത​വി​ട്ടു​നി​റ​മു​ള്ള ക​ഷ​ണ്ടി കൊ​ക്കു​ക​ളും ഉ​ണ്ട്. 

Tags:    
News Summary - ക​ണ്ണി​ന​ഴ​കാ​യി ക​ഷ​ണ്ടി കൊ​ക്കു​ക​ൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.