മലപ്പുറം എം.എസ്.പി പരേഡ്ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ ചുവടുകള്‍ക്കൊപ്പം മഴവെള്ളം തെറിക്കുന്നു. കനത്ത മഴയിലായിരുന്നു പരേഡ് നടന്നത്
മലപ്പുറം: പരിശീലനം പൂർത്തിയാക്കിയ 406 പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ അഭിവാദ്യം ശേഖരിച്ചു. എം.എസ്.പി ബറ്റാലിയനിലെ 319 പൊലീസ് കോണ്‍സ്റ്റബിള്‍ സേനാംഗങ്ങള്‍, ഒന്‍പത് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, ഒരു ഹവില്‍ദാര്‍ എന്നിങ്ങനെ 329 പേരും കേരള ആംഡ് പൊലീസ് ഒന്നാം ബറ്റാലിയനിലെ 77 റിക്രൂട്ട് ട്രെയിനിങ് പൊലീസ് സേനാംഗങ്ങളുമാണ് പരേഡില്‍ പങ്കെടുത്തത്.
എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ഡി.ഐ.ജി അരുള്‍ ആര്.ബി കൃഷ്ണ, ജില്ല കലക്ടർ വി.ആർ. വിനോദ്, ജില്ല പോലീസ് മേധാവി ആർ. വിശ്വനാഥ്, എം.എസ്.പി കമാന്‍ഡന്റ് കെ. സലിം എന്നിവര്‍ പങ്കെടുത്തു. എം.എസ്.പി അസി. കമാന്‍ഡന്റ് കെ.വി. രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആലപ്പുഴ സ്വദേശി ടി.എ. അലക്സ് പരേഡ് നയിച്ചു. പരിശീലന കാലയളവില്‍ മികവ് തെളിയിച്ചവര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി പുരസ്കാരം നല്കി.
കൂട്ടത്തിൽ ഡിഗ്രിക്കാരും പി.ജിക്കാരും
മലപ്പുറം: എം.എസ്.പി. ബറ്റാലിയനിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 329 സേനാംഗങ്ങളിൽ 93 പേർ പ്ലസ് ടു, ഐ.ടി.ഐ. യോഗ്യതയുള്ളവരാണ് 20 പേർ ഡിപ്ലോമയും 173 പേർ ബിരുദവും 23 പേർ ബിരുദാനന്തര ബിരുദവും യോഗ്യതയുള്ളവരാണ് ബി.ടെക് യോഗ്യതയുള്ള 17 പേരും ബി.എഡ് യോഗ്യതയുള്ള രണ്ട് പേരും എം.ബി.എ യോഗ്യതയുള്ള ഒരാളും ഇക്കൂട്ടത്തിലുണ്ട്.
കെ.എ.പി ഒന്നാം ബറ്റാലിയനിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 77 സേനാംഗങ്ങളിൽ 19 പേർ പ്ലസ്.ടു, ഐ.ടി.ഐ യോഗ്യതയുള്ളവരാണ്. ആറു പേർ ഡിപ്ലോമ നേടിയവരും 38 പേർ ബിരുദം നേടിയവരും ആറ് പേർ ബിരുദാനന്തര ബിരുദം നേടിയവരുമാണ്. അഞ്ച് പേർക്ക് ബി. ടെക് യോഗ്യതയും ഒരാൾക്ക് ബി.എഡ് യോഗ്യതയും രണ്ട് പേർക്ക് എം.ബി.എ യോഗ്യതയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.