പി.കെ. ഷൗക്കത്തലി ഹാജി നിര്യാതനായി

ആദ്യകാല ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനും കീഴുപറമ്പ് തൃക്കളയൂർ സ്വദേശി പരേതനായ കമ്മുക്കുട്ടി മാസ്റ്ററുടെ മകനും പൗര പ്രമുഖനുമായ പി.കെ. ഷൗക്കത്തലി ഹാജി (76) നിര്യാതനായി. മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ പി.കെ ഷൗക്കത്തലി ഹാജി തൃക്കളയൂർ തണൽ ജനസേവനകേന്ദ്രം രക്ഷാധികാരി, ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, ഖാദിമുൽ ഇസ്‌ലാം സംഘം മുൻ പ്രസിഡന്‍റ് തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്നു.

ഭാര്യ ഫാത്തിമ (പാഴൂർ). പി.കെ. മുഹമ്മദ് അസ്‌ലം (കീഴുപറമ്പ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), പി.കെ. ജമാലുദ്ദീൻ, പി.കെ. ശിഹാബുദ്ദീൻ, പി.കെ ഹസനുൽ ബന്ന (മൂവരും സൗദി അറേബ്യ) എന്നിവർ മക്കളാണ്. മരുമക്കൾ: ഷരീഫ കെ.ടി. (ചേന്ദമംഗല്ലൂർ), സാജിദ വി.കെ. (ഇരുമ്പുഴി), ബുഷ്റ പി.ഇ. (കുന്നുംപുറം), ഖദീജ ബാനു (തിരൂർ). സഹോദരങ്ങൾ: പി.കെ. മുഹമ്മദ് മാസ്റ്റർ, പി.കെ മുഹമ്മദലി, ആയിഷ ബീവി (കുനിയിൽ).

Tags:    
News Summary - PK Shoukath Ali Haji Passed Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.