താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്ത് മു​സ്‍ലിം ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല സം​സാ​രി​ക്കു​ന്നു

പിണറായി സർക്കാർ ജനങ്ങൾക്ക് സമ്മാനിച്ചത് നിരാശ മാത്രം -രമേശ് ചെന്നിത്തല

താനാളൂർ: പിണറായി സർക്കാർ ജനങ്ങൾക്ക് നിരാശ മാത്രം സമ്മാനിച്ച സർക്കാറാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പുതുതായി ഒരു പദ്ധതിയും കൊണ്ടുവന്നില്ല. കൊണ്ടുവന്ന കെ-റെയിൽ പദ്ധതി ജനരോഷം മൂലം ഒഴിവാക്കി ഓടേണ്ടിയും വന്നു.

ഞെട്ടിപ്പിക്കുന്ന വർധനയാണ് കേരളത്തിന്റെ പൊതുകടത്തിൽ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ‘ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം’ പ്രമേയത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന മുസ്‍ലിം ലീഗ് താനാളൂർ പഞ്ചായത്ത് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നുചെന്നിത്തല.

സമ്മേളനം മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്റ് കെ.വി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു.മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, ജില്ല യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ് മോഹൻ, എം. അബ്ദുല്ലക്കുട്ടി, കെ.എൻ. മുത്തുകോയ തങ്ങൾ, എം.പി. അഷ്റഫ്, വി.കെ.എം. ഷാഫി, ടി.പി. റസാഖ്, അഡ്വ. പി.പി. റഊഫ്, ഐ. അഷ്റഫ് എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Pinarayi government only gave disappointment to people - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.