‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പെരിന്തൽമണ്ണ ദാറുൽ അർഖം മദ്റസ വിദ്യാർഥികൾ സമാഹരിച്ച തുക മദ്റസ ലീഡർ മുഹമ്മദ് സയാൻ, പ്രിൻസിപ്പൽ കെ. സക്കീർ ഹുസൈൻ എന്നിവരിൽ നിന്ന് ‘മാധ്യമം’ പെരിന്തൽമണ്ണ റിപ്പോർട്ടർ ഇ. ഷംസുദ്ദീൻ ഏറ്റുവാങ്ങുന്നു
പെരിന്തൽമണ്ണ: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പെരിന്തൽമണ്ണ ദാറുൽ അർഖം മദ്റസ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി.
മദ്റസ അസംബ്ലിയിൽ മദ്റസ ലീഡർ മുഹമ്മദ് സയാൻ, പ്രിൻസിപ്പൽ കെ. സക്കീർ ഹുസൈൻ എന്നിവരിൽനിന്ന് മാധ്യമം പെരിന്തൽമണ്ണ സബ് ബ്യൂറോ റിപ്പോർട്ടർ ഇ. ഷംസുദ്ദീൻ തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ഐസിൻ സഈം, കെ. നഷ്വ, സി.കെ. അമൽ, ഫൈഹ നസ്മിൻ, ജിഷ് റിയ ഇക്ബാൽ, ലിസ ഫാത്തിമ, എ.ടി. നവാൽ, ബെസ്റ്റ് മെന്റർ അധ്യാപിക റഹ്മത്തുനിസ എന്നിവർക്ക് ‘മാധ്യമ’ത്തിന്റെ ഉപഹാരം നൽകി ആദരിച്ചു.
മദ്റസ സെക്രട്ടറി പി. അബൂബക്കർ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഒ.പി. ഖാലിദ്, വൈസ് പ്രിൻസിപ്പൽ അബ്ദുല്ലത്തീഫ്, ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.