PE SSLC708

ശ്രീകൃഷ്ണപുരം: സൗഹൃദങ്ങൾക്ക്​ ഒന്നും പ്രതിബന്ധമല്ല എന്ന്​ തെളിയിച്ച്​ നീണ്ട 33 വർഷത്തിന്​ ശേഷം അവർ വീണ്ടും ഒത്തുചേർന്നു. കോവിഡ്​ മഹാമാരി സംഗമങ്ങൾക്ക്​ തടസ്സമായിരുന്നെങ്കിലും അംഗബലം ഒട്ടും കുറയാതെതന്നെയാണ്​ ശ്രീകൃഷ്ണപുരം ഹൈസ്കൂളിലെ 1988 ലെ പൂർവവിദ്യാർഥി കൂട്ടായ്മ 'തിരികെ' ഒത്തുചേർന്നത്​. സംഗമം വിദ്യാലയാങ്കണത്തിൽ വൃക്ഷത്തൈ നട്ട്​ ഉദ്​ഘാടനം ചെയ്തു. ഓർമകളുടെ പങ്കുവെപ്പും സൗഹൃദങ്ങൾ പുതുക്കലും കലാപരിപാടികളുമായി ആരംഭിച്ച പരിപാടി സദ്യയും ഫോട്ടോ എടുപ്പും കഴിഞ്ഞ്​ പിരിഞ്ഞു. കൂട്ടായ്മയുടെ ഭാഗമായി ഹൈസ്കൂളിലെ എട്ടാം ക്ലാസിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 കുട്ടികൾക്ക്​ അവരുടെ പ്ലസ്​ ടു വരെയുള്ള വിദ്യാഭ്യാസത്തിന്​ ആവ​ശ്യമായ എല്ലാ ചെലവുകളും വഹിക്കാനും സ്കൂൾ ലൈബ്രറിയിലേക്ക്​ പുസ്തകങ്ങൾ ശേഖരിച്ച്​ നൽകാനും തീരുമാനിച്ചു. സംഗമത്തിന്​ മോഹനകൃഷ്ണൻ, ഹരിദാസൻ, രാജേഷ്​, ജയരാജൻ, സുരേഷ്​ബാബു, കെ.ഡി. ബാബു, ശിവദാസൻ, രാമദാസൻ, ലേഖ, വത്​സല, ബാബുരാജ്​, ഹേമ തുടങ്ങിയവർ നേതൃത്വം നൽകി. കാപ്​ഷൻ SSLC 1988 1988 ലെ പൂർവവിദ്യാർഥികൾ ഒത്തുചേർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.