വിമാനത്താവളത്തിൽ യാത്രക്കാര​െൻറ മൊബൈൽ മോഷണം: സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ​ത്ത്​ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​െൻറ ബാ​ഗി​ൽ​നി​ന്ന്​​ ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ക​രി​പ്പൂ​ർ പൊ​ലീ​സാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​ഗ​മ​ന ഹാ​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ത്.

വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ​ദി​വ​സം റി​യാ​ദി​ൽ​നി​ന്നെ​ത്തി​യ അ​രീ​ക്കോ​ട് ചെ​മ്ര​ക്കാ​ട്ടൂ​ർ വെ​ള്ളേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​സീ​ലി​െൻറ മൊ​ബൈ​ൽ ഫോ​ണാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​യു​ള്ള ഐ​ഫോ​ണാ​ണ് ന​ഷ്​​ട​മാ​യ​ത്.

ക​രി​പ്പൂ​ർ പൊ​ലീ​സി​നും വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ മാ​നേ​ജ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ബാ​ഗേ​ജ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് ല​ഭി​ക്കു​മ്പോ​ൾ തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ബാ​ഗി​ന് തൊ​ട്ടു പി​ന്നാ​ലെ ക​ൺ​വേ​യ​ർ ബെ​ൽ​റ്റ് വ​ഴി ഐ​ഫോ​ണി​െൻറ ബോ​ക്സും എ​ത്തി. ഇ​തും പൊ​ട്ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു. അ​തി​ൽ ഫോ​ൺ ഇ​ല്ലാ​യി​രു​ന്നു. ബോ​ക്സി​ലെ മ​റ്റ് സാ​ധ​ന​ങ്ങ​ളെ​ല്ലാം ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Passenger's mobile phone stolen at airport: CCTV footage checked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.