സെ​വ​ൻ​സി​ൽ പ​ന്തു​ത​ട്ടാ​ൻ ഇ​ത​ര സം​സ്​​ഥാ​ന ടീ​മു​ക​ളും

മ​ല​പ്പു​റം: ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ തു​ട​ക്ക​മാ​കു​ന്ന സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറു​ക​ളി​ൽ പ​ന്തു​ത​ട്ടാ​ൻ ഇ​ത​ര സം​സ്​​ഥാ​ന ടീ​മു​ക​ളും. ചെ​ന്നൈ എ​ഫ്.​സി, യു​നൈ​റ്റ​ഡ് എ​ഫ്.​സി ബം​ഗ​ളൂ​രു, വി​ക്ടോ​റി​യ കൊ​ൽ​ക്ക​ത്ത എ​ന്നീ ടീ​മു​ക​ളാ​ണ്​ കേ​ര​ള സെ​വ​ൻ​സ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (കെ.​എ​സ്.​എ​ഫ്.​എ) അം​ഗീ​കൃ​ത ടൂ​ർ​ണ​മെൻറു​ക​ളി​ൽ മാ​റ്റു​ര​ക്കു​ക. കെ.​ആ​ർ.​എ​സ് കോ​ഴി​ക്കോ​ട്, ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് കോ​ഴി​ക്കോ​ട്, പ​വ​ർ ഡി​പ്പോ തൃ​ശൂ​ർ, ഫ്ര​ണ്ട്സ് മ​മ്പാ​ട്, ല​ക്കി സ്റ്റാ​ർ ആ​ലു​വ, റോ​വേ​ഴ്സ് മ​ഞ്ചേ​രി, ജ​യ ബേ​ക്ക​റി തൃ​ശൂ​ർ, മ​ല​ബാ​ർ എ​ഫ്.​സി മ​ല​പ്പു​റം, താ​ജ് ഗ്രൂ​പ്പ് പ്രീ​മി​യ​ർ എ​ഫ്.​സി വ​ളാ​ഞ്ചേ​രി തു​ട​ങ്ങി കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ടീ​മു​ക​ളും പ​ന്തു​ത​ട്ടാ​നു​ണ്ടാ​കു​മെ​ന്ന്​ കെ.​എ​സ്.​എ​ഫ്.​എ സം​സ്​​ഥാ​ന പ്ര​സി​ഡ​ന്റ്​ സി.​എ​ച്ച്. യാ​സി​ർ അ​ലി പ​റ​ഞ്ഞു.

സെ​ന​ഗ​ൽ, ഘാ​ന, ലൈ​ബീ​രി​യ, ഉ​ഗാ​ണ്ട, ഐ​വ​റി കോ​സ്റ്റ് എ​ന്നീ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ളി​ക്കാ​ർ​ക്ക് പു​റ​മേ ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​ളി​ക്കാ​രെ​യും വി​വി​ധ ടീ​മു​ക​ൾ​ക്കാ​യി ക​ളി​ക്ക​ള​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും ന​ട​ന്നു​വ​രു​ക​യാ​ണ്. മ​ത്സ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​ൻ പു​തി​യ ടൂ​ർ​ണ​മെ​ന്റു​ക​ൾ​ക്ക് ഈ ​സീ​സ​ണി​ൽ അം​ഗീ​കാ​രം ന​ൽ​കു​മെ​ന്നും യാ​സി​ർ അ​ലി അ​റി​യി​ച്ചു.

‘സെവൻസിനെ നാശത്തിലേക്ക് തള്ളി വിടരുത്’

മലപ്പുറം: കേരളത്തിലെ സെവൻസ് ഫുട്ബാൾ മേഖലയെ നശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സെവൻസ് ഫുട്ബാളിലെ ഒരു വിഭാഗമെന്ന് കേരള സെവൻസ് ഫുട്ബാൾ അസോസിയേഷൻ (കെ.എസ്.എഫ്.എ) ജില്ല കൺവെൻഷൻ കുറ്റപ്പെടുത്തി. ഈ മേഖലയെ ചില തൽപര കക്ഷികളുടെ മാത്രം കുത്തകയാക്കി വെക്കുകയും ഒന്നിൽ കൂടുതൽ ടീമുകൾ വിലക്കുവാങ്ങി സ്വന്തം പേരിൽ ടൂർണമെന്റുകൾ നടത്തി മുൻകൂട്ടി തീരുമാനിച്ച ടീമുകളെ ഫൈനലിൽ എത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

കെ.എസ്.എഫ്.എയുടെ കീഴിലുള്ള ടീമുകളുടെ പേരിൽ മറ്റു സംഘടനകൾ ഇഷ്ടാനുസരണം അതേ പേരുകൾ ഉപയോഗിച്ച് ടീമുകൾ ഇറക്കുന്നതിനെതിരെ നടപടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. സ്റ്റേറ്റ് കോഓഡിനേറ്റർ മജീദ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സി.എച്ച്. യാസർ അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജമാൽ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. അലവി റോവേഴ്സ്, അബ്ദുല്ല പ്രസിഡൻസി, അബ്ദുൽ ഖാദർ ചങ്ങരംകുളം, ഹുസൈൻ കെയർ ചാരിറ്റബിൾ സൊസൈറ്റി, കുട്ടിക്ക മമ്പാട്, ദാസ് പള്ളിപ്പുറം, നാസർ ചിരാദ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Other state teams to participate in the sevens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.