പല്ലാർപാടത്ത് കണ്ണിനഴകായി കന്യാസ്ത്രീ കൊക്കുകൾ

തി​രു​നാ​വാ​യ: നീ​ർ​പ​ക്ഷി​ക​ളാ​ൽ ശ്ര​ദ്ധേ​യ​മാ​യ സൗ​ത്ത് പ​ല്ലാ​ർ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​ന്യാ​സ്ത്രീ കൊ​ക്കു​ക​ൾ (ഏ​ഷ്യ​ൻ വൂ​ളി നെ​ക്ഡ് സ്റ്റോ​ർ​ക്ക്) വി​രു​ന്നി​നെ​ത്തി. ക​രു​വാ​ര​ക്കു​രു, ക​രിം കൊ​ക്ക് എ​ന്നും ഇ​വ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്. ഏ​ക​ദേ​ശം ഒ​രു മീ​റ്റ​റോ​ളം പൊ​ക്ക​മു​ള്ള ഇ​വ​യു​ടെ ചി​റ​കും ത​ല​യു​ടെ മു​ക​ളി​ൽ തി​ള​ങ്ങു​ന്ന ചെ​മ്പി​ച്ച ക​റു​പ്പ് നി​റ​വും ഉ​ദ​ര​വും വാ​ലി​ന്റെ അ​ടി​ഭാ​ഗ​വും തൂ​വെ​ള്ള​യും നീ​ണ്ട ക​ഴു​ത്തും ക​റു​ത്ത ക​ണ്ണു​ക​ളും നീ​ള​മേ​റി​യ ചു​വ​ന്ന കാ​ലു​ക​ളു​മാ​ണ് ഇ​വ​യു​ടെ ശ​രീ​ര​ഘ​ട​ന.

വെ​ള്ള അ​രി​വാ​ൾ കൊ​ക്ക്, ചേ​ര കൊ​ക്ക​ൻ എ​ന്നി​വ​യും എ​ത്തി​യി​ട്ടു​ണ്ട്. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ക​ന്യാ​സ്ത്രീ കൊ​ക്കു​ക​ൾ ഡി​സം​ബ​ർ മാ​സ​ത്തോ​ടെ കൂ​ട് വെ​ച്ച് മു​ട്ട​യി​ടാ​ൻ തു​ട​ങ്ങും. പ​ല്ലാ​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴാ​യി അ​മ്പ​തി​ല​ധി​കം ക​ന്യാ​സ്ത്രീ കൊ​ക്കു​ക​ളെ ക​ണ്ടു​വ​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​യും പ​ക്ഷി നി​രി​ക്ഷ​ക​നും അ​ധ്യാ​പ​ക​നു​മാ​യ സ​ൽ​മാ​ൻ ക​രി​മ്പ​ന​ക്ക​ൽ പ​റ​യു​ന്നു. ചേ​ര കൊ​ക്ക​ന്റെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൊ​റ്റി​ല്ല​ങ്ങ​ൾ ഇ​വി​ടെ​യാ​ണു​ള്ള​ത്. ഇ​വ​ർ​ക്കി​ണ​ങ്ങി​യ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് നി​ര​വ​ധി നീ​ർ​പ​ക്ഷി​ക​ളെ ഇ​വി​ടേ​ക്കാ​ക​ർ​ഷി​ക്കു​ന്ന​ത്. വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ നി​രീ​ക്ഷ​ണ​വും ചേ​ക്കാ​റാ​ൻ കാ​ര​ണ​മാ​കു​ന്നു.

Tags:    
News Summary - Nun's Beaks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.