കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തിയിലെ പുള്ളിക്കടവ് പാലത്തിലൂടെയുള്ള ഗതാഗതം പൊലീസ് കയർ കെട്ടി നിരോധിക്കുന്നു
ചേലേമ്പ്ര: കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തിയിലെ ചേലേമ്പ്ര പുല്ലിക്കടവ് ഉൾപ്പെടെയുള്ള പാലങ്ങൾ പൊലീസ് അടച്ചു. ചെറുവണ്ണൂരിൽ യുവാവിന് നിപ സ്ഥിരീകരിച്ചിരുന്നു. ഇയാൾ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ വിവിധ സ്ഥലങ്ങളിൽ സമ്പർക്കം പുലർത്തിയതായുള്ള റൂട്ട് മാപ്പ് പുറത്തുവന്നതോടെ മുനിസിപ്പാലിറ്റി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയായിരുന്നു. ഫറോക്ക് മുനിസിപ്പാലിറ്റി മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലമാണ് അടച്ചത്.
ചേലേമ്പ്രയുടെ സമീപ പ്രദേശമായ കോഴിക്കോട് ജില്ലയിലെ കടലുണ്ടി-ഫറോക്ക് മുനിസിപ്പാലിറ്റിയുമായി ബന്ധിപ്പിക്കുന്ന കല്ലംപാറ പാലവും അടച്ചിട്ടുണ്ട്. പെരുമുഖം ഭാഗത്ത് വിവിധ റോഡുകളും അടച്ചു. ഫറോക്ക് ചെറുവണ്ണൂരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുകയും തുടർന്ന് അദ്ദേഹം ആശുപത്രികൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സമ്പർക്കമുണ്ടായ സാഹചര്യത്തിലുമാണ് ഫറോക്ക് മുനിസിപ്പാലിറ്റി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. അടച്ച പാലങ്ങളിൽ പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. പെരുമുഖം റോഡ് വഴി രാമനാട്ടുകര ഭാഗത്തേക്കും ഫറോക്ക് ഭാഗത്തേക്കും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം യാത്ര മതിയെന്നും ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി പൂർണമായും കണ്ടെയ്ൻമെന്റ് സോണാണ്.
കൊണ്ടോട്ടി: നിപ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫറോക്കിലേക്കുള്ള ബസ് സർവിസുകെളയും ബാധിച്ചു. കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച ഫറോക്കിലേക്ക് ബസുകള്‍ സര്‍വിസ് നടത്തരുതെന്ന പൊലീസ് നിര്‍ദേശപ്രകാരം കൊണ്ടോട്ടിയില്‍നിന്നുള്ള സർവിസുകള്‍ രാമനാട്ടുകര വരെ മാത്രമായിരുന്നു. തിരിച്ചുള്ള യാത്രയും രാമനാട്ടുകരയില്നിന്നാണ് സ്വകാര്യ ബസുകള്‍ ആരംഭിച്ചത്. കൊണ്ടോട്ടിയില്‍നിന്ന് ഫറോക്കിലേക്കുള്ള 30ല്‍പരം സര്‍വിസുകളില്‍ ഇരുപത്തഞ്ചോളം സർവിസുകളാണ് ശനിയാഴ്ച നടന്നത്. ഞായറാഴ്ചയും ഏതാനും ബസുകള്‍ മാത്രമാകും റൂട്ടില്‍ സർവിസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.