മലപ്പുറം: ജില്ലയില്‍ മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടിയില്‍ നിപ ബാധ സംശയിച്ച് 18 വയസ്സുകാരി മരിച്ച സാഹചര്യത്തില്‍ ജനം ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്. രേണുക. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഡി.എം.ഒയുടെ അധ്യക്ഷതയില്‍ ജില്ല പ്രോഗ്രാം ഓഫിസര്‍മാരുടെയും എപിഡമോളജിസ്റ്റുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ല സര്‍വയലന്‍സ് ഓഫിസര്‍ ഡോ.സി. ഷുബിന്റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം പരിശോധിച്ചു.
സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ നിർദേശിക്കുന്ന ദിവസം വരെ ക്വാറന്റൈന് പാലിക്കേണ്ടതും കുടുംബാംഗങ്ങള്‍, പൊതുജനങ്ങള്‍, എന്നിവരുമായി ഇടപഴകുന്നത് ഒഴിവാക്കേണ്ടതുമാണ്. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന സമയത്ത് ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ജില്ല മെഡിക്കല്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 0483 2735010, 0483 2735020.
മഞ്ചേരി: ജില്ലയിൽ വീണ്ടും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിൽ ഐസൊലേഷൻ വാർഡ് തുറന്നു. പേവാഡ് ബ്ലോക്കാണ് ഐസൊലേഷൻ വാർഡാക്കി മാറ്റിയത്. പാലക്കാട് തച്ചനാട്ടുകര നാട്ടുകൽ സ്വദേശിനിയായ 38കാരി ഇവിടെ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് മുൻകരുതലിന്റെ ഭാഗമായി വാർഡ് തുറന്നത്.
ഇവരുമായി സമ്പർത്തിലുള്ളവരെ നിരീക്ഷിക്കാനും ഇവിടെ സൗകര്യമുണ്ട്. വെന്റിലേറ്റർ സൗകര്യത്തോടെയുള്ള 30 കിടക്കകളാണ് വാർഡിൽ സജ്ജമാക്കിയത്. ഒമ്പത് ഐ.സി.യു കിടക്കകളും അഞ്ച് വെന്റിലേറ്ററും വാർഡിൽ ഒരുക്കി. നിരീക്ഷണത്തിൽ പ്രവേശിക്കുന്നവരുടെ സ്രവം മഞ്ചേരി മൈക്രോബയോളജി ലാബിൽവെച്ചുതന്നെ പരിശോധിക്കും.
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ എടുക്കുന്ന കാലയളവായ ഇന്‍കുബേഷന്‍ പിരീഡ് നാലു മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെ ആകാം.
പനിയോടൊപ്പം തലവേദന, ചര്‍ദി, ജന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസ തടസ്സം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശസംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കിട്ടാനുള്ള സാധ്യത കൂടുതലാണ്.
രോഗലക്ഷണങ്ങള്‍ സമയം കഴിയുംതോറും വർധിച്ചു വരാം എന്നതും രോഗ തീവ്രത വർധിപ്പിക്കുന്നതിനനുസരിച്ച് രോഗവ്യാപന സാധ്യത വർധിച്ചേക്കാം എന്നതും നിപ്പ രോഗത്തിന്റെ പ്രത്യേകതയാണ്.
വവ്വാലുകളില്‍നിന്ന് നേരിട്ടോ, വവ്വാല് കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍നിന്ന് അണുബാധ ഉണ്ടായ മറ്റു മൃഗങ്ങള്‍ തുടങ്ങിയവയിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷണം പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും. ലക്ഷണം ഉള്ളവരുമായി അടുത്ത സമ്പര്‍ക്കമുള്ളവരിലേക്ക് ശരീര ദ്രവത്തിലൂടെയാണ് പകരുന്നത്.
രോഗ ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവർ മാസ്ക് ധരിക്കണം. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുക. രോഗിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യവകുപ്പിന്റെ കണ്ട്രോള് റൂമില്‍ അറിയിക്കണം.
സാമൂഹിക അകലം പാലിക്കുക, ഇടക്കിടക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുയോ അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയോ ചെയ്യുക, രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരുമായി ബന്ധപ്പെടുന്നവരും കുടുംബാംഗങ്ങളും മാസ്ക് ധരിക്കുക.
മലപ്പുറം: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട പഞ്ചായത്തുകളിലെ 20 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. മക്കരപറമ്പ് പഞ്ചായത്തിലെ ഒന്ന് മുതൽ 13 വരെ വാർഡുകൾ, കൂടിലങ്ങാടി പഞ്ചായത്തിലെ 11, 15 വാർഡുകൾ, മങ്കട പഞ്ചായത്തിലെ 14ാം വാർഡ്, കുറുവ പഞ്ചായത്തിലെ രണ്ട്, മൂന്ന്, അഞ്ച്, ആറ് വാർഡുകൾ എന്നിവിടങ്ങളിലാണ് നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.