representative image
മലപ്പുറം: ദേശീയപാത വികസന ഭാഗമായി ആദ്യഘട്ട ടാറിങ് മഴക്ക് മുമ്പ് പൂർത്തീകരിക്കാൻ ശ്രമം. ജില്ല അതിര്‍ത്തിയായ ഇടിമുഴിക്കല്‍ മുതല്‍ മലപ്പുറം-തൃശൂര്‍ ജില്ല അതിര്‍ത്തിയായ കാപ്പിരിക്കാട് വരെ 76 കിലോമീറ്ററിലാണ് പുതിയ പാത നിര്‍മിക്കുന്നത്. 3496.45 കോടി രൂപ ചെലവിലാണ് വികസനം.
കോട്ടക്കല്‍, വളാഞ്ചേരി, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ പാലങ്ങളുടെ നിര്‍മാണവും നടക്കുന്നുണ്ട്. രാമനാട്ടുകര മുതല്‍ കാപ്പിരിക്കാട് വരെ ഏഴ് പാലങ്ങളാണ് ദേശീയപാതയില്‍. കൊളപ്പുറം, കുറ്റിപ്പുറം, പുതുപൊന്നാന്നി എന്നിവിടങ്ങളില്‍ പുഴക്ക് കുറുകെയാണ് പാലങ്ങള്‍. മറ്റിടങ്ങളില്‍ വയഡക്റ്റുകളിലൂടെയുമാണ് പാത കടന്നുപോകുക.
കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍ പുതിയ പാലം നിര്‍മാണം പുരോഗമിക്കുകയാണ്. മഴക്ക് മുമ്പ് പാലങ്ങളുടെ പൈലിങ് ജോലികളും ഭൂമി നിരപ്പാക്കിയ സ്ഥലങ്ങളില്‍ ടാറിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികളും പൂര്‍ത്തീകരിക്കാനാണ് ശ്രമമെന്ന് കരാര്‍ ഏറ്റെടുത്ത കെ.എന്‍.ആര്‍.സി.എല്‍ അധികൃതര്‍ പറഞ്ഞു. പൊന്നാനി മറവഞ്ചേരിയിലും കോട്ടക്കല്‍ രണ്ടത്താണിയിലും പാതയുടെ ആദ്യഘട്ട ടാറിങ് പുരോഗമിക്കുന്നതായും നിര്‍മാണ കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ജില്ലയില്‍നിന്ന് ഏറ്റെടുത്തത് 203.4 ഹെക്ടര്‍ ഭൂമിയാണ്. ഇതില്‍ 32.82 ഹെക്ടര്‍ പ്രദേശം സര്‍ക്കാര്‍ ഭൂമിയാണ്. 7843 പേരില്‍നിന്നായി ഏറ്റെടുത്ത ഭൂമിക്ക് ഇതിനകം 3028.29 കോടി രൂപ നഷ്ടപരിഹാരമായി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.