എ.പി. ഉണ്ണികൃഷ്ണൻ അനുസ്മരണം കൊണ്ടോട്ടി: ജനപ്രതിനിധിയും നീറാട് എന്‍.എം ലൈബ്രറി ആൻഡ് കലാരഞ്ജിനി മുഖ്യ കാര്യദര്‍ശിയുമായിരുന്ന എ.പി. ഉണ്ണികൃഷ്ണന്‍റെ ഒന്നാം ചരമവാര്‍ഷികത്തിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. ടി.വി. ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ് മുഹമ്മദ് എന്ന ബീച്ചാപ്പു അധ്യക്ഷത വഹിച്ചു. പി.ടി. ശിന്നക്കുട്ടന്‍, ടി.കെ. അബ്ദുല്‍ അസീസ്, നീറാട് ജി.യു.പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഉസ്മാന്‍, എ.എം.എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അബൂബക്കര്‍ പാമ്പോടന്‍, അബ്ദുല്‍ മുനീര്‍, ആയിഷക്കുട്ടി, സുരഷ് ബാബു, സി.എ. ലത്തീഫ്, പി. ഷമീര്‍ മാസ്റ്റര്‍, നൗഷാദ്, കെ. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ലവ്ഷോര്‍ സ്കൂളിന് ചാലിയപ്രം സ്കൂളിന്‍റെ കൈത്താങ്ങ് എടവണ്ണപ്പാറ: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി എടവണ്ണപ്പാറ പള്ളിപ്പടിയില്‍ പ്രവർത്തിക്കുന്ന ലവ്ഷോര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്‍റലി ചലഞ്ച്ഡ് വിദ്യാർഥികൾക്ക് ചാലിയപ്രം ഗവ. ഹൈസ്കൂളിന്‍റെ കൈത്താങ്ങ്. പ്രധാനാധ്യാപിക എം.ബി. സരിത ലവ്ഷോർ സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് അബ്ദു ഹാജിക്ക് ധനസഹായം കൈമാറി. അബ്ദുസ്സലാം പയ്യനാട്ട്, അധ്യാപകരായ കെ.പി. ഫൈസല്‍ ബാബു, അശ്റഫ് മുനീര്‍, ജാനകി, അമീൻ എന്നിവർ സംബന്ധിച്ചു. me financial help ചാലിയപ്രം ഗവ. ഹൈസ്കൂളിന്‍റെ ധനസഹായം പ്രധാനാധ്യാപിക എം.ബി. സരിത ലവ്ഷോർ സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് അബ്ദു ഹാജിക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.