ആദരിച്ചു

പെരുമ്പടപ്പ്: ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിർവഹണത്തില്‍ എല്ലാ മേഖലകളിലും നൂറു ശതമാനം കൈവരിക്കുന്നതിന് സഹായിച്ച നിർവഹണ ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും . അനുമോദനയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. 2021-22 വര്‍ഷം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ നിർവഹണ ഉദ്യോഗസ്ഥരെ പ്രസിഡന്‍റ്​ മെമന്‍റോ നൽകി . പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. സൗദാമിനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.വി. ഷഹീര്‍, മിസ്രിയ സൈഫുദ്ദീന്‍, ഷംസു കല്ലാട്ടേല്‍, സമീറ ഇളയിടത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എച്ച്. റംഷീന, ടി. രാമദാസ് മാസ്റ്റര്‍, താജുന്നീസ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.വി. കരുണാകരന്‍, കെ.സി. ഷിഹാബ്, നൂറുദ്ദീന്‍ പോഴത്ത്, പി. അജയന്‍, ആശാലത, ജമീല മനാഫ്, ആസൂത്രണ സമിതി അംഗം ഖദീജ മൂത്തേടത്ത്, തുടങ്ങിയവര്‍ സംസാരിച്ചു. ബി.ഡി.ഒ കെ.ജെ. അമല്‍ദാസ് സ്വാഗതവും ജനറല്‍ എക്സ്റ്റന്‍ഷൻ ഓഫിസര്‍ ടി. ജമാലുദ്ദീന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.