കര്‍ഷക സഭ മലപ്പുറം: ബ്ലോക്ക് പഞ്ചായത്തിനുകീഴില്‍ 2022-'23 സാമ്പത്തിക വര്‍ഷത്തെ ചേര്‍ന്നു. ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സംഘടിപ്പിച്ച കര്‍ഷക സഭകള്‍, ഞാറ്റുവേല ചന്തകള്‍ എന്നിവയുടെ ക്രോഡീകരണമായിട്ടാണ് ബ്ലോക്ക്തല നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റജുല പെലത്തൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ടി. ബഷീര്‍, പി.ബി. ബഷീര്‍, കൃഷി അസിസ്റ്റൻറ് ഡയറക്ടര്‍ കെ.കെ. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികള്‍, കര്‍ഷക സമിതി ഭാരവാഹികള്‍, കൃഷി ഓഫിസര്‍മാര്‍, മറ്റു കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യില്‍ സംബന്ധിച്ചു. പടം-mm karshaka sabha ബ്ലോക്ക് പഞ്ചായത്ത്തല കര്‍ഷക സഭയില്‍ പച്ചക്കറിത്തൈകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.