അനുമോദിച്ചു

കൊടിഞ്ഞി: ഐ.ഇ.സി സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർഥികളെയും . ട്രസ്റ്റ് ചെയർമാൻ പി. അബ്ദുസലാം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഹാരിസ് സ്വാഗതം പറഞ്ഞു. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹിയാനത്ത് ഉദ്ഘാടനം നിർവഹിച്ചു. ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർ പേഴ്സൻ വി.കെ. സമീന, ട്രസ്റ്റ് മെമ്പർമാരായ പി. കുഞ്ഞാലൻ കുട്ടി, എം. സമദ്, സാബിർ, പി.ടി.എ പ്രസിഡന്റ് അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജാസിം ഹുസൈൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.