തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഹിന്ദി പഠനവകുപ്പില്‍നിന്ന് വിരമിച്ച പ്രഫ. ഡോ. ടി.എന്‍. വിശ്വംഭരന്റെ നിര്യാണത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് . 1979ല്‍ സര്‍വകലാശാലയില്‍ അധ്യാപകനായി എത്തിയ വിശ്വംഭരന്‍ കുറച്ചുകാലം വകുപ്പ് മേധാവിയുമായിരുന്നു. എറണാകുളം വൈറ്റില സ്വദേശിയായ ഇദ്ദേഹം 1998ലാണ് വിരമിച്ചത്. നിലവില്‍ സമസ്ത കേരള സാഹിത്യപരിഷത്ത് ജനറല്‍ സെക്രട്ടറിയാണ്. വയോജന സംരക്ഷണ പ്രതിജ്ഞയെടുത്തു. തേഞ്ഞിപ്പലം: വയോജന ചൂഷണ ബോധവത്കരണ ദിനത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാര്‍ ലോക വയോജന സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഫിനാന്‍സ് ഓഫിസര്‍ കെ. ജുഗല്‍ കിഷോര്‍, സെനറ്റംഗം വിനോദ് എന്‍. നീക്കാംപുറത്ത്, ജോയന്‍റ് രജിസ്ട്രാര്‍മാരായ സി. ജ്യോതി കുമാര്‍, പി.പി. അജിത തുടങ്ങിയവര്‍ പങ്കെടുത്തു. MT VLKN 1 150622 കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാര്‍ക്ക് പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.