കാളികാവ്: കാളികാവ് പഞ്ചായത്തുതല ചാഴിയോട് എം.എൽ.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി.ടി. ഹക്കീം അധ്യക്ഷത വഹിച്ചു. കാളികാവ്: കാളികാവ് ബസാർ ഗവ. യു.പി സ്കൂൾ കാളികാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രമ രാജൻ ഉദ്ഘാടനം ചെയ്തു. കാളികാവ്: അടക്കാകുണ്ട് ക്രസന്‍റ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സത്തിൽ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി. ഖാലിദ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. ശഹർ അക്കാദമിയിലെ ഗായകരുടെ നേതൃത്വത്തിൽ സംഗീത വിരുന്നൊരുക്കി. ചോക്കാട്: ചോക്കാട് ജി.യു.പി.എസിൽ വാർഡ് മെംബർ എം. അൻവർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അൻവർ തറമ്മൽ അധ്യക്ഷത വഹിച്ചു. kkv chokkad pravesana utsavam.jpg ചോക്കാട് ജി.യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.