വള്ളിക്കുന്ന് മണ്ഡലം പ്രവാസി ലീഗ് കുടുംബസംഗമം അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
തേഞ്ഞിപ്പലം: മടങ്ങിവന്ന പ്രവാസികൾക്കായി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ നടപ്പാക്കണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍.വള്ളിക്കുന്ന് മണ്ഡലം പ്രവാസി ലീഗ് മെഗാ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.എം ബാവ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍, ജില്ല ലീഗ് വൈസ് പ്രസിഡന്റ് എം.എ. ഖാദര്‍, മണ്ഡലം ലീഗ് പ്രസിഡന്റ് വി.പി. അബ്ദുല്‍ ഹമിദ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ബക്കര്‍ ചെര്ന്നൂര്, പ്രവാസി ലീഗ് സെക്രട്ടറി കെ.പി. ബാബു, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, പി.എം. ഷാഹുല്‍ ഹമീദ്, കോ ഓഡിനേറ്റര്‍ സുബൈര്‍ ചേളാരി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.