പുതിയ മോർച്ചറി; തിരൂർ ജില്ല ആശുപത്രിക്ക് ആശ്വാസം

തിരൂർ: അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൊണ്ട് വീർപ്പുമുട്ടുന്ന മോർച്ചറി മാറ്റിസ്ഥാപിക്കാനുള്ള തീരുമാനം തിരൂർ ജില്ല ആശുപത്രിക്ക് ആശ്വാസാകും. മറ്റൊരു സ്ഥലം കണ്ടെത്തി മോർച്ചറി മാറ്റിസ്ഥാപിക്കാൻ ജില്ല പഞ്ചായത്ത് ബജറ്റിൽ രണ്ടുകോടി രൂപയാണ് നീക്കിവെച്ചത്.

നിലവിൽ സ്ഥലപരിമിതിയോടൊപ്പം സാങ്കേതിക സൗകര്യങ്ങളുടെ കുറവുമുണ്ട്. മഴയിൽ ചോരുന്ന സ്ഥിതിയാണ്. ഏഴ് മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാൽ, മാസത്തിൽ ശരാശരി 20-30 മൃതദേഹങ്ങൾ എത്താറുണ്ട്. വർഷങ്ങൾക്ക് മുമ്പുള്ള പഴകിയ വലിയ ഫ്രീസറും ചെറിയ ഫ്രീസറുമാണുള്ളത്. കാലപ്പഴക്കം മൂലം പല സമയത്തും വലിയ ഫ്രീസറിന് കേടുപാട് സംഭവിക്കുമ്പോൾ മൃതദേഹങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാറാണ് പതിവ്. നിലവിൽ പോസ്റ്റ്മോർട്ടത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പഴയതാണ്. ജില്ല ആശുപത്രി എന്ന നിലയിലേക്ക് ഉയർന്നെങ്കിലും ഇതുവരെ ഫോറൻസിക് സർജൻ തസ്തിക അനുവദിച്ചിട്ടില്ല. മഞ്ചേരി മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡ്യൂട്ടി അറേഞ്ച്മെന്റ് നിലയിലാണ് ഇവിടെ സേവനം ചെയ്യുന്നത്.

Tags:    
News Summary - New Mortuary; Relief for Tirur district hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.