കണ്ണമംഗലം, ചേറൂർ മുതുവിൽക്കുണ്ട് കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ.എം. ഷാജി നിർവഹിക്കുന്നു

ചേറൂർ ആരോഗ്യ ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 10 വർഷം മുമ്പ് ചേറൂരിൽ അടച്ചിട്ട ആരോഗ്യ ഉപകേന്ദ്രത്തിന് ശാപമോക്ഷം. എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് പുനർനിർമിക്കുന്ന ചേറൂർ മുതുവിൽക്കുണ്ട് കുടുംബാരോഗ്യ ഉപകേന്ദ്രത്തിന് മന്ത്രി കെ.എം. ഷാജി തറക്കല്ലിട്ടു.

ഉപകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തനങ്ങൾ തൊട്ടടുത്തുള്ള അംഗൻവാടിയുടെ ഇടുങ്ങിയ സൗകര്യങ്ങളിലാണ് പത്ത് വർഷമായി നടന്നിരുന്നത്. ഇരുനിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ താഴെ നില ജീവനക്കാരുടെ ക്വാർട്ടേഴ്‌സും മുകൾനിലയിൽ ഓഫിസ് അനുബന്ധ സൗകര്യങ്ങളുമുണ്ടാവും. ചടങ്ങിൽ വാർഡ് മെമ്പർ എം. നൗഷാദ് അധ്യക്ഷത വഹിച്ചു.

എട്ടാം വാർഡ് അംഗം യു. സക്കീന, വൈസ് പ്രസിഡന്റ് കെ.വി ഹുസൈൻ, ഷീന അനൂപ്, നെടുമ്പള്ളി സൈദ്, ലത്തീഫ്, എ.പി സൈദ്, ഉണ്ണി അരക്കിങ്ങൽ, നംഷാദ് അമ്പലവൻ, ടി.കെ റഷീദ്, മെഡിക്കൽ ഓഫിസർ സുബൈർ അരീക്കാട്ട് , ഹെൽത്ത് ഇൻസ്പെക്ടർ എം.എൻ രജിത്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. സുബിത, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് പി.കെ. അമൃത എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - New Cherur Health Sub-Centre Building Gets Foundation Stone Laid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.