കണ്ണൂർ: അഞ്ചരക്കണ്ടി മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് കേന്ദ്രം പ്രവർത്തനസജ്ജമായി. ഇവിടത്തെ സൗകര്യങ്ങള്‍ ജില്ല കലക്ടര്‍ ടി.വി. സുഭാഷിൻെറ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് വിലയിരുത്തി. ജില്ലയില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ദുരന്ത നിവാരണ നിയമ പ്രകാരം എം.ഐ.ടി എൻജിനീയറിങ് കോളജ് കലക്ടര്‍ ഏറ്റെടുത്തത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മൻെറ് സൻെററുമായി ചേര്‍ന്നാണ് ഈ സൻെറര്‍ പ്രവര്‍ത്തിക്കുക. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കാറ്റഗറി എ.യില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് ഇവിടെ ചികിത്സിക്കുക. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മൻെറ് സൻെററില്‍ നിന്നും 200 മീറ്റര്‍ ദൂരപരിധിയിലുള്ള എം.ഐ.ടി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററില്‍ 500 രോഗികള്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇവര്‍ക്കായി സെമി ഫോള്‍ഡബിള്‍ കട്ടിലുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കായി മൂന്ന് വാര്‍ഡുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൻെറ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ഡോക്ടര്‍മാര്‍, 20 നഴ്‌സുമാര്‍, 15 ക്ലീനിങ് സ്റ്റാഫുകള്‍ എന്നിവരുടെ സേവനം ആവശ്യമായി വരുമെന്നും മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും അഞ്ചരക്കണ്ടി കോവിഡ് ചികിത്സാകേന്ദ്രം നോഡല്‍ ഓഫിസര്‍ ഡോ. അജിത് കുമാര്‍ പറഞ്ഞു. ഗുരുതര ആരോഗ്യ പ്രശ്‌നമുള്ള രോഗികളെ ഉടന്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മൻെറ് സൻെററിലേക്ക് മാറ്റുന്നതിനാവശ്യമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗികളുടെ മാനസിക ഉല്ലാസത്തിനായി ടെലിവിഷന്‍, വൈ ഫൈ സൗകര്യങ്ങളും ഇവിടെയുണ്ട്. നിലവിലുള്ള ടോയ്‌ലറ്റുകള്‍ കൂടാതെ 24 ബയോടോയ്‌ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ജില്ല കലക്ടര്‍ക്കൊപ്പം സബ് കലക്ടര്‍ എസ്. ഇലാക്യ, അസി. കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, തഹസില്‍ദാര്‍ സി.വി. പ്രകാശന്‍, ഡോ. അജിത് കുമാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.