മഞ്ചേരി: കിടപ്പ് രോഗികളായ വയോധികർ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി സ്വർണാഭരണം കവർന്ന അയൽവാസി അറസ്റ്റിൽ. പുല്ലൂർ സ്വദേശി അച്ചിപ്പറമ്പൻ വീട്ടിൽ ജസീറ മോളെയാണ് (47) മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് എട്ടിന് ഉച്ചക്ക് രണ്ടരക്ക് പുല്ലൂർ രാമൻകുളത്ത് വയോധികരായ തോമസ് ബാബുവും ഭാര്യ സൗമിനിയും വാടകക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം. ഇവരെ പരിചരിക്കുന്ന സ്ത്രീ വീട്ടിൽ പോയ സമയത്താണ് ജസീറ മോൾ കവർച്ച നടത്തിയത്.
കാഴ്ചശേഷി നഷ്ടപ്പെട്ട വയോധികയുടെ കൈകൾ പിടിച്ചുവെച്ചും മുഖംപൊത്തിയും ഒരു പവൻ തൂക്കം വരുന്ന സ്വർണക്കമ്മലുകൾ കവരുകയായിരുന്നു. വിറ്റ സ്വർണം മഞ്ചേരിയിലെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജു, മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പ്രതാപ് കുമാർ, സബ് ഇൻസ്പെക്ടർ നവീൻ ഷാജി, എസ്.ഐ അശ്വതി കുന്നത്ത്, എ.എസ്.ഐ പ്രീതി, പൊലീസ് ഉദ്യോഗസ്ഥരായ കെ. റിയാസ്, രേഷ്മ, സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ് സലീം പൂവത്തി, വി.പി. ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.