മ​ല​പ്പു​റ​ത്ത് ന​ട​ന്ന മു​സ്‌​ലീം ലീ​ഗ് ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്റെ സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നത്തി​ന്റെ ആ​കാ​ശ ദ്യ​ശ്യം

മുസ്​ലിം ലീഗ് മലപ്പുറം​ ജില്ല സമ്മേളനത്തിന്​ ഉജ്ജ്വല സമാപനം

കൂടെയുള്ളവരെ ഇരുളിന്‍റെ മറവില്‍ വഞ്ചിക്കുന്ന ചരിത്രം മുസ്‍ലിം ലീഗിനില്ല​ -സാദിഖലി തങ്ങൾ

മ​ല​പ്പു​റം: പു​തി​യ ക​രു​ത്തും ദി​ശാ​ബോ​ധ​വും പ​ക​ർ​ന്ന്​ മു​സ്​​ലിം ലീ​ഗി​ന്‍റെ ത്രി​ദി​ന​ ജി​ല്ല സ​മ്മേ​ള​നം സ​മാ​പി​ച്ചു. മു​സ്​​ലിം ലീ​ഗ്​ ജി​ല്ല ഓ​ഫി​സി​ന്​ സ​മീ​പം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കൂ​ടെ​യു​ള്ള​വ​രെ ഇ​രു​ളി​ന്‍റെ മ​റ​വി​ല്‍ വ​ഞ്ചി​ക്കു​ന്ന ച​രി​ത്രം ലീ​ഗി​നി​ല്ലെ​ന്നും പ​ക​ല്‍ വെ​ളി​ച്ച​ത്തി​ല്‍ പ​റ​യേ​ണ്ട​ത് സ​ത്യ​സ​ന്ധ​മാ​യി എ​വി​ടെ​യും ആ​രു​ടെ മു​ഖ​ത്ത് നോ​ക്കി​പ്പ​റ​യു​വാ​നു​ള്ള ച​ങ്കൂ​റ്റ​മാ​ണ് കാ​ണി​ച്ചി​ട്ടു​ള്ള​തെ​ന്നും സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ള്‍ പ​റ​ഞ്ഞു. സാ​മു​ദാ​യി​ക ഐ​ക്യ​ത്തി​നും സൗ​ഹാ​ർ​ദ​ത്തി​നും മാ​ത്ര​മേ നി​ല​നി​ൽ​പ്പു​ള്ളു​വെ​ന്നും അ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചാ​ൽ വോ​ട്ട്​ താ​നെ വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൗ​ര​ത്വ വി​ഷ​യ​മ​ട​ക്ക​മു​ള്ള​വ​യി​ൽ നി​യ​മ പോ​രാ​ട്ട​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്​ മു​സ്​​ലിം ലീ​ഗാ​ണെ​ന്ന്​ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ഏ​ക സി​വി​ൽ കോ​ഡ്​ ​കൊ​ണ്ടു​വ​രാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ല​ട​ക്കം ലീ​ഗ്​ സ​ജീ​വ​മാ​യി ഇ​ട​പെ​ട​ലു​ക​ളാ​ണ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ അ​ഖി​ലേ​ന്ത്യ ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി. പ​റ​ഞ്ഞു.

ജി​ല്ല പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. യു.​എ. ല​ത്തീ​ഫ് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം കെ.​പി.​എ. മ​ജീ​ദ് എം.​എ​ല്‍.​എ, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഡോ. ​എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം.​പി, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ്​ അ​ഡ്വ. പി.​എം.​എ. സ​ലാം, മു​ഹ​മ്മ​ദ് ന​വാ​സ് ഗ​നി എം.​പി, മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, കെ.​എം. ഷാ​ജി, പി.​കെ. ഫി​റോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മ​ണ്ണി​ശ്ശേ​രി ന​ന്ദി പ​റ​ഞ്ഞു.

‘രാജ്യത്തെ അരക്ഷിതാവസ്ഥയുടെ കാർമേഘം ഒഴിഞ്ഞുപോകും’

മലപ്പുറം: രാജ്യത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ കാര്‍മേഘം ഒഴിഞ്ഞുപോകുമെന്നും 1921ലുൾപ്പെടെ ഉണ്ടായ ഇതിലും വലിയ പ്രതിസന്ധികള്‍ നാം മറികടന്നതാണെന്നും മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി. ലീഗ് ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാറിലെ ജനത വിദ്യാഭ്യാസം നേടിയാല്‍ മുസ്ലിം ലീഗിന്‍റെ മേല്‍ക്കോയ്മ ഇല്ലാതാകുമെന്ന് പറഞ്ഞവരോട് സ്വത്വ രാഷ്ട്രീയത്തിന്‍റെ ഏഴരപ്പതിറ്റാണ്ട് ആഘോഷിച്ചുകൊണ്ടാണ് മുസ്‍ലിം ലീഗ് മറുപടി പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മു​സ്‌​ലിം ലീ​ഗ് ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി മ​ല​പ്പു​റ​ത്ത് ന​ട​ന്ന വി​ദ്യാ​ര്‍ഥി സ​മ്മേ​ള​നം പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എം.എസ്.എഫ് ജില്ല പ്രസിഡന്‍റ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഐ.ടി.ഐ, പോളിടെക്‌നിക് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് പാണക്കാട് സാദിഖലി തങ്ങള്‍ ഉപഹാരം കൈമാറി. തൂത വാഫി കോളജിലെ വിദ്യാര്‍ഥി പി.എം.ആര്‍. ഹിഷാം രചിച്ച കവിത സാദിഖലി തങ്ങള്‍ പ്രകാശനം ചെയ്തു. ഇഹ്‌സാന്‍ നാടപറമ്പ് കവിത ആലപിച്ചു.

വിദ്യാര്‍ഥി രാഷ്ട്രീയം എന്ന വിഷയം അഡ്വ. ഫൈസല്‍ ബാബുവും ദേശീയ വിദ്യാഭ്യാസ നയം: സാമൂഹ്യ ചിന്തകള്‍ എന്ന വിഷയം പി.വി അഹമ്മദ് സാജുവും ലിംഗവിഭാഗങ്ങള്‍: പ്രകൃതിയും നർമിതിയും എന്ന വിഷയം റഷീദ് ഹുദവി ഏലംകുളവും അവതരിപ്പിച്ചു. എം.എൽ.എമാരായ അഡ്വ. യു.എ. ലത്തീഫ്, പി. അബ്ദുല്‍ ഹമീദ്, നജീബ് കാന്തപുരം, ഹരിത ജില്ല പ്രസിഡന്‍റ് അഡ്വ. കെ. തൊഹാനി, എം.കെ. ബാവ, നജ് വ ഹനീന, അഷ്ഹര്‍ പെരുമുക്ക്, ഫാരിസ് പൂക്കോട്ടൂര്‍, വി.എ. വഹാബ്, പി.എ. ജവാദ് എന്നിവർ സംസാരിച്ചു.

പുതുചരിത്രം തീർത്ത് ഭിന്നശേഷി സംഗമം

മലപ്പുറം: രാഷ്ട്രീയ പര്‍ട്ടികളുടെ സമ്മേളന ചരിത്രത്തില്‍ പുതിയ അധ്യായം തീർത്ത് ഭിന്നശേഷി സംഗമവുമായി മുസ്ലിം ലീഗ്. ജില്ല സമ്മേളന സമാപന സമ്മേളനത്തിന്‍റെ മുന്നോടിയായാണ് ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമായി സെഷന്‍ സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാർക്കുള്ള ലീഗിന്‍റെ പോഷക സംഘടനയായ ഡിഫറന്‍റ്ലി ഏബിൾഡ് പേഴ്സൺസ് ലീഗിന്‍റെ (ഡി.എ.പി.എൽ) നേതൃത്വത്തിലായിരുന്നു പരിപാടി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ഭിന്നശേഷിക്കാർ പരിപാടിയിൽ സംബന്ധിച്ചു.

ഭി​ന്ന​ശേ​ഷി​സം​ഗ​മ​ത്തി​നെ​ത്തി​യ​വ​ർ​ക്കൊ​പ്പം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി,അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​ർ

സംഗമം മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്താനാണ് മുസ്‍ലിം ലീഗ് പ്രസ്ഥാനം ശ്രമിച്ചിട്ടുള്ളതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. അത്‌കൊണ്ടുതന്നെയാണ് ഇത്തരത്തിലൊരു സെഷന്‍ സംഘടിപ്പിച്ചത്. ഇതൊരു വലിയ മാറ്റമാണ്. സമൂഹം പിറകില്‍ നിര്‍ത്തുന്നവരെ മുന്നില്‍ നിര്‍ത്തി പുതിയ വിപ്ലവങ്ങള്‍ തീര്‍ക്കുന്ന ഇക്കാലത്ത് മുസ്‍ലിം ലീഗും ആ മാറ്റത്തിന്‍റെ മുന്നില്‍ നടക്കുകയാണ്.

ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടാന്‍ അവരെ മുന്നില്‍ നിര്‍ത്തി ലീഗ് മുന്‍പന്തിയിലുണ്ടാവുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഡി.എ.പി.എല്‍ ജില്ല പ്രസിഡന്‍റ് മനാഫ് മേടപ്പില്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്‍റ് ബഷീര്‍ മമ്പുറം മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Muslim League Malappuram District Conference ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.