MP പെരുമ്പടപ്പ് ബ്ലോക്കിൽ 4.5 കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍

പെരുമ്പടപ്പ് ബ്ലോക്കിൽ 4.5 കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ പെരുമ്പടപ്പ്: ബ്ലോക്ക് പഞ്ചായത്ത് 2022-23 പദ്ധതി രൂപവത്​കരണ ഗ്രാമസഭയിൽ വിവിധ മേഖലകളിലായി 4.5 കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ ഗ്രാമസഭ ചര്‍ച്ച ചെയ്തു. നെൽകർഷകർക്ക് പോർട്ടബിൾ ഡ്രയർ, കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ സ്റ്റീം കിച്ചൺ, കുട്ടികൾക്ക് നീന്തൽ പരിശീലന കുളങ്ങൾ, ജല സംരക്ഷണ പദ്ധതികൾ, ഓപൺ ജിമ്മുകൾ, വനിത ഹെൽത്ത്-വെൽനെസ് ക്ലബുകൾ, കാർഷിക, മത്സ്യബന്ധന മേഖലയിൽ വിവിധ പദ്ധതികൾ, സ്കൂളുകളിലും അംഗൻവാടികളിലും സ്മാർട്ട് ക്ലാസ് മുറികൾ, ഭിന്നശേഷി കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സംരംഭക പദ്ധതികൾ തുടങ്ങിയവയിലെ പദ്ധതി നിർദേശങ്ങള്‍ ഗ്രാമസഭ അംഗീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഇ. സിന്ധു അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷ എ.എച്ച്. റംഷീന പദ്ധതി നിർദേശങ്ങള്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ മിസ്​രിയ സൈഫുദ്ദീന്‍, കെ.വി. ഷഹീര്‍, സമീറ ഇളയേടത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സൗദാമിനി തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് സ്ഥിരംസമിതി ചെയര്‍പേഴ്സൻമാര്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജെ. അമല്‍ദാസ് സ്വാഗതവും വനിത ക്ഷേമ ഓഫിസർ എ. സമീറ നന്ദിയും പറഞ്ഞു. Photo MP PNN 5:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2022-23 പദ്ധതി രൂപവത്​കരണ ഗ്രാമസഭ യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.