സ്വകാര്യ വ്യക്തിയുടെ മണ്ണെടുപ്പ് കാടാമ്പുഴ ദേവസ്വം ഭൂമിക്ക് ഭീഷണിയാകുന്നെന്ന് കാടാമ്പുഴ: സ്വകാര്യ വ്യക്തിയുടെ മണ്ണെടുപ്പ് കാടാമ്പുഴ ഭഗവതി ദേവസ്വം ഭൂമിക്ക് ഭീഷണിയാകുന്നതായി പരാതി. ദേവസ്വം നേതൃത്വത്തിൽ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്‍റർ ആൻഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ കെട്ടിട നിർമാണം നടക്കുന്ന ആറേക്കറോളം ഭൂമിയുടെ മതിൽ കെട്ടിനോട് ചേർന്നാണ് മണ്ണെടുക്കുന്നത്. ഒരു മാനദണ്ഡവും പാലിക്കാതെയും ദേവസ്വം ചുറ്റുമതിലിനെ അപകടത്തിലാക്കും വിധവുമാണ് നാല് മീറ്ററിലധികം താഴ്ചയിൽ മണ്ണെടുത്തത്. വ്യാപകമായ തോതിൽ മണ്ണെടുത്തിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ശക്തമായ മഴ പെയ്താൽ മതിൽ തകർന്നു വീഴാനുള്ള സാധ്യത ഏറെയാണ്. അതിനാൽ മണ്ണെടുക്കൽ അടിയന്തരമായി നിർത്തിവെക്കണമെന്നാണ് ആവശ്യം. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ തിരൂർ തഹസിൽദാർക്കും ജിയോളജി വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. കാടാമ്പുഴ ദേവസ്വം ക്ഷേത്ര മതിലിന് ഭീഷണിയാവുന്ന തരത്തിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നടത്തിയ മണ്ണെടുപ്പ് MP VNCY 2 Kadampuzha Manneduppu.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.