MP പൊളിക്കുമെന്നുറപ്പായ നടപ്പാതയിൽ കട്ട വിരിക്കൽ തകൃതി

പൊളിക്കുമെന്നുറപ്പായ നടപ്പാതയിൽ കട്ടവിരിക്കൽ തകൃതി കുണ്ടുകടവ് ജങ്ഷൻ-പുളിക്കടവ് സംസ്ഥാന പാതയിലാണ് അടിയന്തര നവീകരണം പൊന്നാനി: രണ്ടുവർഷം മുമ്പ് ആരംഭിച്ച സൗന്ദര്യവത്​കരണ പ്രവൃത്തികൾ തട്ടിയും മുട്ടിയും നീങ്ങുന്നതിനിടെ ജല അതോറിറ്റി കുത്തിപ്പൊളിക്കുമെന്നുറപ്പായപ്പോൾ കട്ട വിരിക്കൽ തകൃതി. പൊന്നാനി കുണ്ടുകടവ് ജങ്ഷൻ മുതൽ മുക്കട്ടകൽ പാലം വരെയുള്ള ഭാഗത്താണ്​ 2.65 കോടിയുടെ പ്രവൃത്തികൾ ഊർജിതമായി നടക്കുന്നത്. ജലജീവൻ പദ്ധതിയുടെ ഭാഗമായി ഈ ഭാഗം പൈപ്പിടാൻ പൊളിക്കുമെന്ന് ഉറപ്പായതോടെ അനുവദിച്ച തുക ലഭിക്കാനാണ് കട്ടവിരിക്കൽ വേഗത്തിൽ നടക്കുന്നത്. മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലേക്ക് ശുദ്ധജല വിതരണത്തിനുള്ള പൈപ്പ് കുണ്ടുകടവ് പാലം വഴിയാണ് കൊണ്ടുപോവുക. 80 കോടി രൂപയുടെ പദ്ധതിക്ക് ടെൻഡർ നൽകുകയും ചെയ്തു. കരാർ ഒപ്പുവെച്ച് കഴിഞ്ഞാലുടൻ പൈപ്പ് സ്ഥാപിക്കൽ നടക്കും. ഇക്കാര്യം അറിഞ്ഞതോടെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരിക്കുന്നത്. ഇത് സർക്കാർ ഫണ്ട് തട്ടിയെടുക്കാനുള്ള നീക്കമാണെന്നാണ് ആക്ഷേപം. അഴുക്കുചാൽ നിർമാണവും സമാന്തരമായി നടക്കുന്നുണ്ട്. റോഡിനോട് ചേർന്ന് ഇന്‍റർലോക്ക് വിരിക്കൽ, നടപ്പാത, തോടിന്‍റെ പുനരുദ്ധാരണം എന്നിവയാണ് സൗന്ദര്യവത്​കരണ പ്രവൃത്തികകളുടെ ഭാഗമായി നടക്കുന്നത്. Photo: MP PNN 3: കുണ്ടുകടവ് ജങ്ഷൻ-പുളിക്കടവ് സംസ്ഥാനപാതയിൽ നവീകരണ പ്രവൃത്തി നടക്കുന്ന ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.