വലിയകുളം തകർച്ച; കോൺഗ്രസ് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു പെരുമ്പടപ്പ്: 31 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച വലിയകുളം നിർമാണത്തിലെ അപാകത കാരണം മഴയിൽ കുത്തിയൊലിച്ചു പോയതിൽ പ്രതിഷേധിച്ച് പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. അശാസ്ത്രീയ നിർമാണവും അഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. നിർമാണത്തിന്റെ മറവിൽ കരാറുകാരനും പഞ്ചായത്ത് ഭരണസമിതിയും വൻ മണൽക്കൊള്ളയാണ് നടത്തിയതെന്നും മണ്ണ് പൊതുലേലത്തിന് വെച്ച് നീക്കം ചെയ്യുന്നതിന് പകരം കുളത്തിന്റെ നിർമാണത്തിന് കരാറെടുത്തവർ മറിച്ചു വിൽക്കുകയായിരുന്നെന്നും പ്രവർത്തകർ ആരോപിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിസന്റ് വി.കെ. അനസ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ദിൽഷാദ്, വാർഡ് ഡിവിഷൻ മെംബർമാരായ പി. റംഷാദ് അഷ്റഫ് എന്നിവർ നേതൃത്വം നൽകി. Photo: MP PNN 2: പെരുമ്പടപ്പ് വലിയകുളത്തിന്‍റെ തകർച്ചയിൽ പ്രതിഷേധിച്ച് പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ് പ്രവർത്തകർ നടത്തിയ പഞ്ചായത്ത് ഓഫിസ് ഉപരോധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.