MP പൊന്നാനി സബ് രജിസ്​ട്രാർ ഓഫിസിനോട്​ അവഗണന: ഉപരോധം സംഘടിപ്പിക്കും

പൊന്നാനി സബ് രജിസ്​ട്രാർ ഓഫിസിനോട്​ അവഗണന: ഉപരോധം സംഘടിപ്പിക്കും പൊന്നാനി: നൂറുകണക്കിനാളുകൾ ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കെത്തുന്ന പൊന്നാനി സബ് രജിസ്ട്രാർ ഓഫിസിനോട് വർഷങ്ങളായി അധികൃതർ തുടരുന്ന അവഗണനക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാൻ ഓൾ കേരള കമീഷൻ ഏജന്റ്സ് അസോസിയേഷൻ പൊന്നാനി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് രജിസ്ട്രാർ ഓഫിസ് മാറ്റിസ്ഥാപിക്കുക, ആവശ്യമായ രേഖകളുടെ പകർപ്പ് നൽകാൻ സംവിധാനമൊരുക്കുക, ജനങ്ങളുടെ പ്രയാസങ്ങൾക്ക് അറുതിവരുത്താൻ അധികൃതർ അടിയന്തരമായി ഇടപെടുക എന്നീ ആവശ്യങ്ങളുന്നയിച്ച്​ ബുധനാഴ്ച ഓഫിസ് ഉപരോധിക്കും. കൺവെൻഷൻ രാജൻ തലക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ. കാദർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പൊന്നാനി, കിസാൻ ഹസ്സൻ, പി. യഹിയ, കെ.ടി. മുത്തു, പി.കെ. റഹീം എന്നിവർ സംസാരിച്ചു. ആർ.വി. മുത്തു സ്വാഗതവും കെ. സുരേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.