കോഴിക്കോട് മാവൂർ റോഡിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന നിഷ്ക മൊമന്റ്സ് ജ്വല്ലറി ഷോറൂ, മോറികാപ്പ് റിസോർട്ട് - നിഷ്ക മൊമന്റ്സ് ജ്വല്ലറി ചെയർമാൻ നിഷിൻ തസ്ലിം സി.എം.
പ്രതിസന്ധികളിൽ പതറാതെ, തടസ്സങ്ങളെ അവസരങ്ങളാക്കി മാറ്റുന്നവരാണ് യഥാർത്ഥ സംരംഭകർ. വയനാടിന്റെ മണ്ണിൽ മോറികാപ്പ് റിസോർട്ടിൽ നിന്നും തുടങ്ങി ലോർഡ്സ് 83 യിലൂടെ ഹോസ്പിറ്റാലിറ്റി രംഗത്ത് വിജയം കൈവരിച്ച നിഷിൻ തസ്ലിം എന്ന സംരംഭകന്റെ വിജയഗാഥ ഇതിനൊരു മികച്ച ഉദാഹരണമാണ്. പ്രളയവും മഹാമാരിയും തീർത്ത വൻപ്രതിസന്ധികളെ മറികടന്ന അദ്ദേഹം ജ്വല്ലറി റീട്ടെയിൽ രംഗത്ത് 'നിഷ്ക മൊമെന്റ്സ് ജ്വല്ലറി'യിലൂടെ സ്നേഹത്തിന്റെയും കൂട്ടുത്തരവാദിത്തത്തിന്റെയും പുതിയൊരു ഇതിഹാസം രചിക്കുകയാണ്. സ്വർണവ്യാപാരമെന്നാൽ കേവലം ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പുകൾ മാത്രമാണെന്ന പരമ്പരാഗത ചിന്തകളെ നിഷ്ക തിരുത്തിയെഴുതുന്നു. ഹോസ്പിറ്റാലിറ്റി രംഗത്ത് 'ഫ്രാക്ഷണൽ ഓണർഷിപ്പ്' എന്ന നൂതനാശയം വിജയകരമായി നടപ്പിലാക്കിയ നിഷിൻ തസ്ലിം, ഇവിടെയും ലക്ഷ്യമാക്കുന്നത് ഒന്നുമാത്രം; ലാഭത്തിനപ്പുറം മനുഷ്യരെ നെഞ്ചോട് ചേർത്തുപിടിക്കുക.
കൂട്ടുത്തരവാദിത്തം കരുത്താക്കുന്ന 'നിഷ്ക' മോഡൽ
ജ്വല്ലറി റീട്ടെയിൽ രംഗത്ത് 20 വർഷം നീണ്ട അനുഭവസമ്പത്തുമായാണ് നിഷിൻ തസ്ലിം സ്വന്തം സംരംഭത്തിലേക്ക് ചുവടുവെക്കുന്നത്. ബിസിനസ് എന്നാൽ പരസ്പരം മത്സരിക്കലല്ല, വീണുപോയവരെക്കൂടി കൈപിടിച്ചുയർത്താനുള്ളതാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ആ ചിന്തയിൽ നിന്നാണ് 'ഹൈപ്പർലോക്കൽ, പാർട്ടിസിപ്പേറ്ററി ഓണർഷിപ്പ് നെറ്റ്‍വർക്ക്' എന്ന ബിസിനസ്‍മാതൃക നിഷ്കയിലൂടെ ലോകത്തിന് മുന്നിലെത്തുന്നത്. ഓരോ സംരംഭകനും കേവലമൊരു നിക്ഷേപകൻ എന്നതിലുപരി കുടുംബാംഗമായി മാറുന്നു. നിലവിൽ ഇരുന്നൂറോളം നിക്ഷേപകർ ഈ ആഗോള സംരംഭത്തിന്റെ സ്നേഹത്തണലിൽ അണിചേർന്നുകഴിഞ്ഞു. ആദ്യ മൂന്ന് വർഷം കൊണ്ട് 400 നിക്ഷേപകരെ കമ്പനിയുടെ ചേർത്തുപിടിക്കാനാണ് നിഷ്കയൊരുങ്ങുന്നത്. വരുംവർഷങ്ങളിൽ ആയിരത്തിലധികം മനുഷ്യരെ ഒപ്പം ചേർത്ത്, അവർക്ക് താങ്ങും തണലുമായി ഒന്നിച്ച് വളരുകയെന്ന ദർശനമാണ് നിഷ്കയുടേത്.
ലക്ഷ്യം ഐ.പി.ഒ; നൂറു സ്റ്റോറുകളിലേക്കുള്ള സുവർണയാത്ര
2040 ആകുമ്പോഴേക്കും ലോകത്തിന്റെ വിവിധ കോണുകളിലായി 100 ഷോറൂമുകളുള്ള ഒരു ആഗോള ബ്രാൻഡായി നിഷ്കയെ മാറ്റുക എന്നതാണ് നിഷിൻ തസ്ലിമിന്റെ സ്വപ്നം. ഇതിനായുള്ള വളർച്ചാ ഘട്ടങ്ങളെ നാലായി കമ്പനി തിരിച്ചു കഴിഞ്ഞു. പ്രാരംഭ നിക്ഷേപങ്ങൾക്ക് ശേഷം ഇൻസ്റ്റിറ്റ്യൂഷണൽ ഫണ്ടിങ്, തുടർന്ന് ഐ.പി.ഒ (IPO), അവസാനമായി ലോകമെങ്ങും ഫ്രാഞ്ചൈസി മോഡൽ എന്നിങ്ങനെയാണത്. യു.എ.ഇ വിപണിയിൽ ഇതിനോടകം വലിയ സ്വീകാര്യത നേടിയ നിഷ്ക, ദുബൈയിലെ കറാമ, അൽ ബർഷ, മിനാ ബസാർ, അൽഖൂസ്, ഷാർജ, അബൂദബി ഷോറൂമുകൾ തുറന്നുകഴിഞ്ഞു. തെലങ്കാന, ആന്ധ്ര, തമിഴ്നാട്, യു.എസ്, യു.കെ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലും ഷോറൂമുകൾ വൈകാതെ തുറക്കും.
ഇന്ത്യൻ വിപണിയിലേക്ക് കോഴിക്കോടൻ ചുവടുവെപ്പ്
പ്രവാസലോകത്ത് ചുരുങ്ങിയ കാലംകൊണ്ട് നേടിയെടുത്ത വലിയ ജനവിശ്വാസത്തിന്റെ കരുത്തിൽ, നിഷ്ക ഇപ്പോൾ സ്വന്തം മണ്ണിലേക്കും അഭിമാനത്തോടെ ചുവടുവെക്കുകയാണ്. ഈ ആഗോള ബ്രാൻഡിന്റെ ഇന്ത്യയിലെ പ്രഥമ ഷോറൂമിന് ആതിഥ്യമരുളുന്നത് കോഴിക്കോടാണ്. ആഗസ്റ്റ് 29-ന് മാവൂർ റോഡിൽ പ്രവർത്തനമാരംഭിക്കുന്ന അത്യാധുനിക ഷോറൂമിൽ ഡയമണ്ട്, ഗോൾഡ്, പ്ലാറ്റിനം, സിൽവർ തുടങ്ങി വിപുലമായ പ്രീമിയം ആഭരണ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. സ്വർണത്തിന്റെ പരിശുദ്ധിക്കൊപ്പം സത്യസന്ധമായ വിലനിർണയവും ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവവും നിഷ്ക ഉപഭോക്താക്കൾക്ക് ഉറപ്പുനൽകുന്നു. കോഴിക്കോടിന് പിന്നാലെ തലശ്ശേരിയിലും ബംഗളൂരുവിലും നിഷ്കയുടെ പുതിയ ഷോറൂമുകൾ വൈകാതെ ജനങ്ങളിലേക്കെത്തും.
"ലാഭമല്ല, മറിച്ച് മനുഷ്യർ തമ്മിലുള്ള സ്നേഹബന്ധവും സത്യസന്ധതയുമാണ് ഒരു സംരംഭത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം" എന്ന ചെയർമാൻ നിഷിൻ തസ്ലിമിന്റെ കാഴ്ചപ്പാടാണ് നിഷ്കയുടെ ജീവവായു.നിക്ഷേപരംഗത്ത് പ്രതീക്ഷയുടെയും കൂട്ടായ്മയുടെയും പുത്തൻ അധ്യായം രചിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.