പട്ടാമ്പി: കൃഷിവകുപ്പിന് കീഴിലുള്ള പട്ടാമ്പി സെൻട്രൽ ഓർച്ചാർഡിലെ ഓക്സിജൻ പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിനായി എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത അവലോകന യോഗത്തിലാണ്ഇക്കാര്യം അറിയിച്ചത്. മികച്ച വിനോദ-വിശ്രമ കേന്ദ്രമായി സെൻട്രൽ ഓർച്ചാർഡിനെ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഏകദേശം 5 കോടി രൂപ ചെലവിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
സാങ്കേതികാനുമതി, തദ്ദേശ സ്ഥാപന അനുമതി തുടങ്ങിയവ മൂലമുണ്ടായ കാലതാമസം പരിഹരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. സംരക്ഷണത്തിലും പരിപാലനത്തിലും കൃഷിവകുപ്പ് അധികൃതരുടെയും നിർവഹണ ഏജൻസിയായ കെ.എൽ.ഡി.സിയുടെയും ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ അനിവാര്യമാണെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
ശൗചാലയങ്ങളുടെയും കാർഷിക ഉൽപന്നങ്ങൾ വിൽക്കാനുള്ള ഇക്കോ സ്റ്റാളുകളുടെയും പ്രവൃത്തി കെ.എൽ.ഡി.സി വേഗത്തിൽ പൂർത്തിയാക്കണം. വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. പാർക്ക് വൃത്തിയായി സൂക്ഷിക്കാൻ കൃഷിവകുപ്പ് ജീവനക്കാർക്ക് ചുമതല നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.