തെ​ക്കി​നി​യേ​ട​ത്ത് ത​ര​ണ​ന​ല്ലൂ​ര്‍ പ​ത്മ​നാ​ഭ​ന്‍ ഉ​ണ്ണി ന​മ്പൂ​തി​രി​പ്പാ​ടി​ന്റെ പ്ര​തി​നി​ധി സം​ഘം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ സ​ന്ദ​ര്‍ശി​ച്ച​പ്പോ​ൾ.

മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി സ​മീ​പം

ഓ​ണ-ന​ബി​ദി​ന ആ​ശം​സ​ക​ളു​മാ​യി ത​ന്ത്രി പ്ര​തി​നി​ധി സം​ഘം പാ​ണ​ക്കാ​ട്ട്

മ​ല​പ്പു​റം: ന​ബി​ദി​ന, ഓ​ണ ആ​ശം​സ​ക​ളു​മാ​യി തെ​ക്കി​നി​യേ​ട​ത്ത് ത​ര​ണ​ന​ല്ലൂ​ര്‍ പ​ത്മ​നാ​ഭ​ന്‍ ഉ​ണ്ണി ന​മ്പൂ​തി​രി​പ്പാ​ടി​ന്റെ പ്ര​തി​നി​ധി സം​ഘം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ സ​ന്ദ​ര്‍ശി​ച്ചു. നാ​ലാ​യി​രം ക്ഷേ​ത്ര​ങ്ങ​ളു​ടെ ത​​ന്ത്രി​യാ​യ ത​ര​ണ​ന​ല്ലൂ​ര്‍ പ​ത്മ​നാ​ഭ​ന്‍ ഉ​ണ്ണി ന​മ്പൂ​തി​രി​പ്പാ​ടി​ന്റെ പ്ര​തി​നി​ധി​ക​ൾ ഓ​ണ​വി​ഭ​വ​ങ്ങ​ളു​മാ​യാ​ണ് എ​ത്തി​യ​ത്.

അ​ദ്ദേ​ഹ​വു​മാ​യി കു​റ​ച്ച് വ​ര്‍ഷ​ങ്ങ​ളാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മാ​ണ് പാ​ണ​ക്കാ​ട് കു​ടും​ബ​ത്തി​നു​ള്ള​തെ​ന്ന് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​റ​ഞ്ഞു. മു​തു​വ​ല്ലൂ​ര്‍ ദു​ർ​ഗാ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​ന ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ച​തു​മു​ത​ലാ​ണ് ബ​ന്ധം ആ​രം​ഭി​ച്ച​തെ​ന്നും ഇ​ത് ഇ​ന്നും വ​ള​രെ ന​ല്ല രീ​തി​യി​ല്‍ തു​ട​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പെ​രു​ന്നാ​ള്‍, ഓ​ണം, വി​ഷു തു​ട​ങ്ങി​യ എ​ല്ലാ വി​ശേ​ഷ സ​ന്ദ​ര്‍ഭ​ങ്ങ​ളി​ലും ഉ​ണ്ണി ന​മ്പൂ​തി​രി​പ്പാ​ട് വി​ളി​ച്ച് ആ​ശം​സ​ക​ള്‍ നേ​രാ​റു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​പ്പോ​ലെ ഇ​ത്ത​വ​ണ​യും അ​ദ്ദേ​ഹം വ​ലി​യൊ​രു ഓ​ണ​സ​മ്മാ​നം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

പാ​ണ​ക്കാ​ട്ടു​ക്കാ​ർ കു​റെ മ​ഹ​ല്ലു​ക​ളു​ടെ ഖാ​ദി​യാ​ണെ​ങ്കി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ക്ഷേ​ത്ര​ങ്ങ​ളു​ടെ ത​ന്ത്രി​യാ​ണെ​ന്ന് താ​നെ​ന്ന് അ​ദ്ദേ​ഹം ത​മാ​ശ​രൂ​പേ​ണ പ​റ​യാ​റു​ണ്ടെ​ന്നും ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും എ​ത്തി​യി​രു​ന്നു. ഓ​ണാ​​ശം​സ​ക​ൾ നേ​ർ​ന്നു​ള്ള ത​​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം സൗ​ഹൃ​ദ​ത്തി​ന്റെ പ്ര​തീ​ക​മാ​ണെ​ന്നും സ​മൂ​ഹ​ത്തി​ന് അ​ത് ന​ൽ​കു​ന്ന സ​ന്ദേ​ശം വ​ലു​താ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - Thanthri representative delegation at Panakkad with Onam and Milad-un-Nabi greetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.