മലപ്പുറം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കത്തയച്ചു. കേന്ദ്ര സർക്കാറിന്റെ കേരളത്തോടുള്ള റെയിൽവേ അവഗണനയുടെ ഉദാഹരണമാണ് തീരുമാനമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. പാലക്കാട് ഡിവിഷനെ വിഭജിക്കുന്നതോടെ, മലബാറിന്റെ റെയിൽവേ വികസനത്തിന് വലിയ തിരിച്ചടിയാകും. കേരളം പ്രത്യേക റെയിൽവേ സോൺ ആവശ്യപ്പെടുമ്പോൾ നിലവിലുള്ള ഡിവിഷൻ തന്നെ വിഭജിക്കുന്നത് അംഗീകരിക്കാനാകില്ല.
പൊതുതാൽപര്യവും കേരളത്തിന്റെ റെയിൽവേ വികസനവും മുൻനിർത്തി നിലവിലെ നീക്കം പുനഃപരിശോധിച്ച് തീരുമാനം തിരുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.