കാലവർഷക്കെടുതി: യു.ഡി.എഫ് പ്ലസ്​ വൺ സമരം മാറ്റിവെച്ചു

മലപ്പുറം: സംസ്ഥാനത്തെ കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ പ്ലസ്​ വൺ പ്രവേശന പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരത്തും മലപ്പുറത്തും യു.ഡി.എഫ് ജനപ്രതിനിധികൾ നടത്താൻ തീരുമാനിച്ചിരുന്ന സമരങ്ങൾ മാറ്റിവെച്ചതായി മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഡി.സി.സി പ്രസിഡൻറ്​ അഡ്വ. വി.എസ്. ജോയിയും അറിയിച്ചു.

പേമാരി വരും ദിവസങ്ങളിലും തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് കൂടി പരിഗണിച്ചാണ് സമരങ്ങൾ തൽക്കാലത്തേക്ക് മാറ്റിവെച്ചത്. പ്ലസ്​ വൺ സീറ്റ്​ പ്രശ്നത്തിൽ സർക്കാറി​െൻറ ഭാഗത്ത് നിന്ന് പരിഹാര നടപടികളുണ്ടായില്ലെങ്കിൽ സമരം നടത്തുന്ന തീയതി പിന്നീട് തീരുമാനിച്ച് അറിയിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഒക്​ടോബർ 21ന് ജില്ല പഞ്ചായത്ത് അംഗങ്ങൾ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ കലക്ടറേറ്റിന് മുന്നിലും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പൽ കൗൺസിലർമാരും ജില്ല വിദ്യാഭ്യാസ ഓഫിസുകൾക്ക് മുന്നിലും സമരം നടത്താനാണ് തീരുമാനിച്ചിരുന്നത്.

Tags:    
News Summary - Monsoon Disaster: UDF Plus One strike postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.