തുവ്വൂർ: എൻജിനീയറെന്ന വ്യാജേന നിർമാണം നടക്കുന്ന വീട്ടിലെത്തി തൊഴിലാളികളുടെ പണം കവർന്നതായി പരാതി. ഇതരസംസ്ഥാന തൊഴിലാളികളുടെ 20,000 രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് തുവ്വൂർ തെക്കുംപുറം കോട്ടയിൽ നൗഷാദാണ് പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് നൗഷാദിെൻറ നിർമാണം നടക്കുന്ന വീട്ടിൽ രണ്ടുയുവാക്കൾ സ്കൂട്ടറിലെത്തിയത്. എൻജിനീയറാണെന്ന് പരിചയപ്പെടുത്തിയ ഇവർ വീടിനകത്ത് കയറി. ഈ സമയം രാജസ്ഥാൻ സ്വദേശികളായ തൊഴിലാളികൾ ടൈൽ പതിക്കുന്ന ജോലിയിലായിരുന്നു. ഇവരുടെ വസ്ത്രങ്ങളിൽനിന്ന് പണമെടുത്ത് ഇവർ മുങ്ങുകയായിരുന്നു.
തൊഴിലാളികളിൽ ഒരാൾക്ക് നാട്ടിൽ പോകേണ്ടതിനാലാണ് കൂടുതൽ പണം നൽകിയതെന്ന് നൗഷാദ് പറഞ്ഞു. തെക്കുംപുറത്തും മേഖലയിൽ സമാന രീതിയിൽ മോഷണം നടന്നതായി പരാതിയുണ്ട്. ഒന്നരമാസം മുമ്പാണ് തെക്കുംപുറം ജുമാമസ്ജിദിൽനിന്ന് ഇമാമിെൻറ പണം മോഷ്ടിക്കപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ട ബൈക്കും മോഷണം പോയിരുന്നു. കരുവാരകുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.