പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

മാവൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് അർധരാത്രി വീട്ടിലെത്തി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി അസറുദ്ദീനെയാണ് (22) മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.സമൂഹമാധ്യമത്തിലൂടെ അവിചാരിതമായി പരിചയപ്പെട്ട കുട്ടിയുടെ വീടും സ്ഥലവും മനസ്സിലാക്കിയാണ് അർധരാത്രി വീട്ടിലെത്തിയത്.

സുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന കുട്ടിയുടെ കൈയിൽനിന്ന് പ്രതി പണവും കൈക്കലാക്കിയിരുന്നു. സമാന രീതിയിൽ മറ്റു കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മാവൂർ സി.ഐ കെ. വിനോദൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രജീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ലിജുലാൽ, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജില്ല ജയിലിലടച്ചു.

Tags:    
News Summary - molested a minor girl; young boy arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.