കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കർഷകന്‍റെ വീട് ജപ്തി ഭീഷണിയിൽ വണ്ടൂർ: കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കർഷകൻ കാരാട് കരിക്കപ്പൊയിൽ സ്വദേശി ഇറക്കൽ മോഹൻദാസിന്‍റെ വീട് ജപ്തി ഭീഷണിയിൽ. മരണകാരണം കൃഷിയെ തുടർന്നുള്ള സാമ്പത്തിക ബാധ്യതയാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് മോഹൻദാസിനെ കാപ്പിൽ തോടിന് സമീപത്തെ വാഴത്തോട്ടത്തിൽ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. 20 വർഷത്തിലധികമായി മോഹൻദാസ് പാട്ടകൃഷിയിൽ സജീവമായിരുന്നു. കൃഷിക്ക് പ്രധാനമായും ബാങ്ക് വായ്പയെയാണ് ആശ്രയിച്ചിരുന്നത്. കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും കാരണം കൃഷി നഷ്ടത്തിലായാലും മോഹൻദാസ് കൃഷിയിൽനിന്ന് പിന്മാറിയിരുന്നില്ല. ഇതിനാൽ, വരുമാനം കുറയുകയും ബാധ്യത കൂടുകയുമായിരുന്നു. കൃഷിവകുപ്പിൽനിന്ന് കാര്യമായ സഹായം കിട്ടിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. 10 സെന്‍റ് സ്ഥലത്തെ വീട് ജപ്തി ഭീഷണിയിലാണ്. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും സർക്കാർ സഹായിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. MN Wdr Mohandas - ചിത്രം -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.