ഉമ്മത്തൂർ ചെറിയ കുഞ്ഞുണ്ണി
മക്ക: ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ താമസസ്ഥലത്ത് വെച്ച് നിര്യാതനായി. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താഴെക്കോട് പഞ്ചായത്ത് അരക്കുപറമ്പ് പള്ളിക്കുന്ന് സ്വദേശി ഉമ്മത്തൂർ ചെറിയ കുഞ്ഞുണ്ണി (ഉമ്മത്തൂർ കുഞ്ഞുണ്ണി കാക്കു, 65) ആണ് മക്കയിൽ മരിച്ചത്. ഇന്ന് പുലർച്ചെ ഹറമിന് സമീപമുള്ള താമസസ്ഥലത്തായിരുന്നു അന്ത്യം. പരേതനായ കുഞ്ഞയമുവിന്റെ മകനാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹം ഭാര്യ നഫീസ തേലക്കാടിനൊപ്പം സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനായി എത്തിയത്. ഷബീർ (ജിദ്ദ), സറീന, ഷഫീഖ് (ജിദ്ദ), ആഷിഖ്, സിംസാറുൽ ഹഖ് ഫൈസി, നുസൈബ എന്നിവർ മക്കളാണ്. മരുമക്കൾ: അസ്മ (കല്ലടി, താഴെക്കോട്), നസ്റുദ്ധീൻ ആണിയൻ പറമ്പിൽ (കൊമ്പാക്കൽ കുന്ന്), ഫസീഹ ഫർഹാന (കുന്നപ്പള്ളി), ഇർഷിദ (അങ്ങാടിപ്പുറം), ഫൗസിയ (ഐലക്കര), യൂനുസ് കോഴിപ്പറമ്പൻ (പട്ടിക്കാട്). നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.