മലപ്പുറം: 23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകര്‍മത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ജില്ല ഉപഭോക്തൃ കമീഷന് ഉത്തരവിട്ടു. കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷന്റെതാണ് വിധി.
2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ചേലാകര്മത്തിനുശേഷം അണുബാധയേറ്റ കുഞ്ഞിനെ തൃശൂര്‍ അമലാ ആശുപത്രിയിലും തുടര്‍ന്ന് ജൂബിലി മിഷന് ആശുപത്രിയിലും പ്രവേശിപ്പിച്ച് രണ്ടാഴ്ചയോളം തീവ്രപരിചരണത്തിന് വിധേയനാക്കിയിരുന്നു. ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തില്‍, ശസ്ത്രക്രിയക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നെന്നും ഡോക്ടറുടെ പരിചയക്കുറവാണ് അണുബാധക്ക് കാരണമായതെന്നും കണ്ടെത്തിയിരുന്നു.
മുമ്പ് മനുഷ്യാവകാശ കമീഷന് ഇടപെട്ട് താൽകാലികാശ്വാസമായി രണ്ട് ലക്ഷം രൂപ നല്‍കാനും സര്‍ക്കാരിനോട് നിർദേശിച്ചിരുന്നു. കോടതി ചെലവിലേക്ക് 25,000 രൂപയും നല്‍കണം. ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനകം തുക പരാതിക്കാര്‍ക്ക് നല്‍കണം. വീഴ്ച വരുത്തിയാല്‍ പരാതി നല്കിയ തീയതി മുതല്‍ ഒമ്പതു ശതമാനം പലിശ സഹിതം തുക ഈടാക്കുമെന്നും കമീഷന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.