മാറഞ്ചേരി ഗവ. ഐ.ടി.ഐ കെട്ടിടം
മാറഞ്ചേരി: മാറഞ്ചേരി കാഞ്ഞിരമുക്കിലെ ഗവ. ഐ.ടി.ഐ കെട്ടിടം അറ്റകുറ്റപ്പണി വൈകുന്നതിനാൽ . ഇത് വിദ്യാർഥികളുടെ സുഗമമായ പഠനത്തെ ബാധിക്കുന്ന നിലയിലായിരിക്കുകയാണ്.പാലോളി മുഹമ്മദുകുട്ടി മന്ത്രിയായ ഘട്ടത്തിൽ അനുവദിച്ച മാറഞ്ചേരി ഐ.ടി.ഐക്ക് വർഷങ്ങൾക്കുമുമ്പുതന്നെ കാഞ്ഞിരമുക്കിൽ കെട്ടിടം നിർമിച്ചിരുന്നു.
എന്നാൽ, സ്ഥലം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട തടസ്സം മൂലം ഐ.ടി.ഐ മാറഞ്ചേരി അത്താണിയിലെ സ്വകാര്യ കെട്ടിടത്തിൽ വർഷങ്ങളോളം പ്രവർത്തിച്ചു.പിന്നീട് കാഞ്ഞിരമുക്കിൽ 50 സെന്‍റ് സ്ഥലം സർക്കാർ ഏറ്റെടുത്ത് 2018ൽ നിലവിലെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.എന്നാൽ, പിന്നീട് ഈ കെട്ടിടത്തിൽ കാര്യമായ അറ്റകുറ്റപ്പണി നടന്നില്ല.
ഇതോടെയാണ് കെട്ടിടം ശോച്യാവസ്ഥയിലായത്. കെട്ടിട നവീകരണത്തിന് 12 ലക്ഷം രൂപയുടെ പ്രപ്പോസൽ നൽകിയിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ല.ചുറ്റുമതിലില്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നു. നിലവിൽ ഇലക്ട്രീഷ്യൻ, ഡെസ്ക്ടോപ് പബ്ലിഷിങ് ഓപറേഷൻ കോഴ്സുകൾ മാത്രമാണുള്ളത്. പുതിയ കെട്ടിടം നിർമിച്ച് കൂടുതൽ കോഴ്സുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.