സുജിത്ത് ദാസ്, പി. വിക്രമൻ, സി. അലവി
മലപ്പുറം/മഞ്ചേരി: ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് അടക്കം മൂന്നു പൊലീസുകാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അന്വേഷണ മികവിനുള്ള പുരസ്കാരം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വിക്രമൻ, മഞ്ചേരി സ്റ്റേഷനിലെ പൊലീസ് ഇന്‍സ്പെക്ടര്‍ സി. അലവി എന്നിവരാണ് അംഗീകാരത്തിന് അർഹരായവർ.
2018ൽ എറണാകുളം റൂറലിൽ എ.എസ്.പി ആയിരിക്കുേമ്പാൾ നടന്ന പുത്തൻേവലിക്കര മോളി വധക്കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയതിനാണ് സുജിത്ത് ദാസിനെ പരിഗണിച്ചത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ മകനുമൊന്നിച്ച് താമസിച്ചിരുന്ന വൃദ്ധയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുത്തത് സുജിത്ത് ദാസിെൻറ അന്വേഷണ മികവു കൊണ്ടായിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായ വിക്രമൻ മാവോവാദി കേസുകളുടെ അന്വേഷണത്തിലും അധോലോക നായകൻ രവി പൂജാരയെ അറസ്റ്റ് ചെയ്ത സംഘത്തിലും അംഗമായിരുന്നു. ഇതിനു പുറെമ 2005ൽ എടക്കര വനമേഖലയിൽ നടന്ന ഹൈദ്രു വധക്കേസിലെ പ്രതിയെ 15 വർഷങ്ങൾക്കുശേഷം കണ്ടെത്തുന്നതിലും മുഖ്യപങ്കു വഹിച്ചു. വനത്തിൽ കന്നുകാലികളെ മേക്കാൻ പോയ ഹൈദ്രുവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ 2020ലാണ് പിടികൂടിയത്.
മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ ഹാക്കിങ് കേസിലെ അന്വേഷണ മികവാണ് സി. അലവിയെ മെഡലിന് അര്‍ഹനാക്കിയത്. മഞ്ചേരിയിലെ ജില്ല ജഡ്ജിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് അദ്ദേഹമറിയാതെ പണം ഹാക്ക് ചെയ്ത സംഭവത്തിൽ കഴിഞ്ഞ ഒക്ടോബറിൽ മഞ്ചേരി െപാലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിെൻറ അന്വേഷണ മികവിനാണ് പുരസ്കാരം. ബാങ്ക് അക്കൗണ്ടുകളും ഭീം, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള വിവിധ ഓണ്‍ലൈന്‍ പേെമൻറ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിവരുകയായിരുന്ന 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ഗ്രൂപ് അഡ്മിനുള്‍പ്പെടെ മൂന്നുപേരെ ഈ കേസില്‍ മഞ്ചേരി പൊലീസ് മഹാരാഷ്ട്രയില്‍നിന്ന് അറസ്റ്റു ചെയ്തിരുന്നു. ഈ കേസിെൻറ അന്വേഷണസംഘത്തിന് നേരത്തേ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയും ലഭിച്ചിരുന്നു. ഇതേ സംഘം അന്വേഷിച്ച സൈബര്‍ തട്ടിപ്പ് കേസിന് 2019ലും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അന്വേഷണ മികവിനുള്ള മെഡല്‍ ലഭിച്ചിട്ടുണ്ട്. ഇൻസ്പെക്ടർക്ക് പുറമെ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, കെ. സല്മാന്, എം. ഷഹബിന്, എം.പി. ലിജിന്‍ എന്നിവരടങ്ങിയ െപാലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.