മലപ്പുറം: ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളുടെ വിവരങ്ങളും സേവനങ്ങളും ഫോണ്‍ നമ്പറും വിരല്‍ത്തുമ്പിലെത്തിച്ച് 'എെൻറ ജില്ല' മൊബൈല്‍ ആപ്ലിക്കേഷന്‍. ഓഫിസിെൻറ പേര്, സ്ഥലം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവക്കൊപ്പം വഴി അറിയില്ലെങ്കില്‍ സഹായിക്കാന്‍ ഗൂഗ്ള്‍ മാപ്പും ഇതിലുണ്ട്. പെരുമാറ്റത്തിലും സേവനത്തിലും മികവ് പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും ഏതെങ്കിലും ഓഫിസില്‍ ദുരനുഭവം നേരിട്ടാല്‍ മേലധികാരികളെ അറിയിക്കാനും സൗകര്യമുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മികവുറ്റതാക്കാൻ നാഷനന്‍ ഇന്‍ഫോമാറ്റിക്സ് സെൻററാണ് ആപ്പ് വികസിപ്പിച്ചത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫിസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഫോണിലും ഇ--മെയിലിലും ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമുള്ള സൗകര്യമാണ് ഈ ആപ്ലിക്കേഷനിലുള്ളത്. ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.ജില്ല അടിസ്ഥാനത്തില്‍ കലക്ടർമാരുടെ മേൽനോട്ടത്തിലാണ് പ്രവര്‍ത്തനം.
ആപ്പില്‍ രേഖപ്പെടുത്തിയ വിലയിരുത്തലുകള്‍ ജില്ല കലക്ടര്‍മാരാണ് പരിശോധിക്കുക. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇതിന് മേല്‍നോട്ടം വഹിക്കും. ഗ്രേഡിങ് കുറഞ്ഞ ഓഫിസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടാനുള്ള നിര്‍ദേശങ്ങളും നടപടികളും ഉണ്ടാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.