പാത്രത്തിൽ കുടുങ്ങിയ കുട്ടിയെ മലപ്പുറം ഫയർഫോഴ്സ് രക്ഷപ്പെടുത്തി

മലപ്പുറം : അടുക്കളയിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ നെഞ്ചോളം അലൂമിനിയം പാത്രത്തിനുള്ളിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ മലപ്പുറം ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ചട്ടിപ്പറമ്പ് സ്വദേശി പാട്ടുപാറയിൽ അബ്ദുൽ വഹാബി​െൻറ മകൻ യുവാൻ ജൂത് എന്ന രണ്ട് വയസുകാരനെയാണ് രക്ഷപ്പെടുത്തിയത്.

വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അലൂമിനിയം പാത്രത്തിനുള്ളിലേക്ക് ഇറങ്ങിയ കുട്ടി നെഞ്ചോളം ഭാഗം പാത്രത്തിനുള്ളിൽ കുടുങ്ങി പോകുകയായിരുന്നു. വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ കുട്ടിയേയുമായി മലപ്പുറം ഫയർ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. പാത്രത്തിനുള്ളിൽ കുട്ടി ഇരിക്കുന്ന നിലയിലായിരുന്നു. മലപ്പുറം അഗ്നി രക്ഷാ സേനാംഗങ്ങൾ 10 മിനിറ്റോളം പണിപ്പെട്ടാണ് ഷിയേഴ്‌സ് ഉപയോഗിച്ച് പാത്രം മുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജി. സുനിൽ കുമാർ, ആർ. വി. സജികുമാർ,സേനാംഗങ്ങളായ ടി. പി. ബിജീഷ്,എം. നിസാമുദ്ധീൻ,വി. അബ്ദുൽ മുനീർ,എൽ. ഗോപാലകൃഷ്ണൻ,സി. പി. അൻവർ, കെ. വിപിൻ, ടി. കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.



Tags:    
News Summary - Malappuram Fire Force rescued the child trapped in the pot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.